അതിപ്പോ കളറായല്ലോ..! വാലിബനിലെ റഷ്യൻ സുന്ദരി ഇനി മ്മടെ സ്വന്തം തൃശൂ‍ർക്കാരി; മിന്ന് ചാർത്തി വിപിൻ

റഷ്യക്കാരിയായ ഡിയാന ഇനി മലയാളത്തിന്റെ മരുമകൾ. ഞായർ രാവിലെ ചിന്മയമിഷന്റെ നവഗ്രഹ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാളിയായ വിപിൻ താലി ചാർത്തിയതോടെയാണ് മോസ്‌കോക്കാരിയായ ഡിയാന കേരളത്തിന്റെ സ്വന്തം മരുമകളായത്. ചേറൂർ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകൻ വിപിനും മോസ്‌കോയിലെ വിക്ടർ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകൾ ഡിയാനയുമാണ് മതവും രാജ്യവും വേർതിരിക്കാത്ത പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചത്.

ഡിയാനയുടെ ബന്ധുക്കളായ 15 പേരും ചടങ്ങിൽ സംബന്ധിച്ചു. കേരളീയ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു വിവാഹം. മോഡലും ചലച്ചിത്ര നടിയും യോഗ പരിശീലകയുമായ ഡിയാന കളരിയിലും പ്രഗത്ഭയാണ്. ടിബറ്റൻ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. കലയിലും ആയോധനകലകളിലും സമാനമായ താൽപ്പര്യങ്ങളുള്ള വിപിനും ഡിയാനയും ഏഴ് വർഷം മുമ്പ് ഒരു സാംസ്‌കാരിക പരിപാടിയിൽ വച്ചാണ് പരിചയപ്പെടുന്നത്. മോസ്‌കോയിലും ഇന്ത്യയിലുമായിട്ടായിരുന്നു ഡിയാന ഭരതനാട്യവും മറ്റും പഠിച്ചത്.

മോസ്‌കോയിൽ പഠിപ്പിക്കുന്നുമുണ്ട്. കേരളത്തെയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഡിയാനയ്ക്ക് കേരളീയ ഭക്ഷണവും വളരെ പ്രിയപ്പെട്ടതാണ്യ മലയാളം, തമിഴ്, ഹിന്ദി ഭാഷകളും കുറച്ചൊക്കെ മനസിലാക്കിയിട്ടുണ്ട്. ഡിയാന അഭിനയിച്ച മോഹൻലാൽ സിനിമ വാലിബൻ ജനുവരിയിൽ റിലീസാവും. നേരത്തെ ശീമാട്ടി സിൽക്സിന് വേണ്ടി ഡിയാന മോഡലുമായിട്ടുണ്ട്. മുംബൈയിൽ വെൽനെസ് കേന്ദ്രത്തിൽ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിൻ. അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ എം ആർ നായരുടെ ചെറുമകനുമാണ്.

Gargi

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago