പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്തു വന്ന ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയ്ക്ക് ശേഷം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു പരമ്പരയായിരുന്നു ചക്കപ്പഴം. ഒരു സാധാരണ കുടുംബ ജീവിതത്തെ കുറിച്ചും അവിടുത്തെ അംഗങ്ങളെ കുറിച്ചും വളരെ രസകരമായി അവതരിപ്പിച്ച ഒരു പരമ്പരയായിരുന്നു ചക്കപ്പഴം. കണ്ടന്റിലെയും അഭിനയത്തിലേയും റിയാലിറ്റിയാണ് ഈ പരമ്പരയെ മറ്റ് സീരിയലുകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും.
എന്നാല്‍ ഈ പരമ്പരയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട പല അഭിനേതാക്കളും ഇപ്പോള്‍ ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നില്ല. ഓരോരുത്തരായി കൊഴിഞ്ഞു പോകുന്നതിനിടെ ഇനി താനും ചക്കപ്പഴത്തിലേക്കില്ല എന്ന് സീരിയലിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സബീറ്റ തന്റെ പ്രിയപ്പെട്ട പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്.
സീരിയലില്‍ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ലളിതാമ്മ എന്ന പേരിലുള്ള കഥാപാത്രമായിട്ടാണ് സബീറ്റ എത്തുന്നത്. എന്നാല്‍ ഇനി മുതല്‍ ലളിതാമ്മയായി താന്‍ ഉണ്ടാകില്ലെന്ന് അറിയിക്കുകയാണ് സബീറ്റ. അതേസമയം, തന്റെ സ്ഥാനത്തേക്ക് ഇനി വരിക നടി ആശ ആയിരിക്കും എന്നും സബീറ്റ തന്റെ ഫേസ്്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രിയപ്പെട്ട ആശയ്ക്ക്, പുതിയ ചക്കപ്പഴത്തിലെ പുതിയ അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും… എന്ന് കുറിച്ചുകൊണ്ട് ഇവരോടൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചാണ് ഈ കാര്യം സബീറ്റ അറിയിച്ചത്. നിങ്ങള്‍ ഓരോരുത്തരും തന്ന സ്നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല.
പുതിയ മുഖങ്ങളെ പ്രോത്സാഹിപ്പിക്കുക. പഴയ മുഖങ്ങളെ മറക്കാതിരിക്കുക എന്നും താരം കുറിയ്ക്കുന്നു. അതേസമയം, നാളെ വലിയ സ്ക്രീനിലോ, ഒടിടി പ്ലാറ്റ്ഫോമിലോ, ഒരു പരസ്യത്തിലോ ഒക്കെ കാണുമ്പോള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നതിലും അധികമായി സ്നേഹവും പ്രോത്സാഹനവും ഒക്കെ തരുക എന്നും എങ്ങും പോവില്ല, ഇവിടെത്തന്നെ ഉണ്ടാവും എന്നും താരം കുറിയ്ക്കുന്നു. ഒരുപാട് പേരാണ് സബീറ്റയെ ബിഗ്സ്ക്രീനില്‍ കാണാന്സാധിക്കട്ടെ എന്ന് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. പലരും താരം പോകുന്നതിലുള്ള സങ്കടവും വങ്കുവെയ്ക്കുന്നുണ്ട്.