Film News

അതിൽ ഞാൻ കമ്മിറ്റ് ചെയ്‌താൽ ചിലർ കുളിസീനുകൾ ഉൾപ്പെടുത്തും’ ; വെളിപ്പെടുത്തി സാധിക വേണുഗോപാൽ

മലയാളികൾക്ക് പ്രേത്യേകിച്ചും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സു സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സാധിക സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളിലൂടെയും പരിപാടികളിലൂടെയുമാണ്  ജനപ്രീതി നേടുന്നത്. സ്റ്റാര്‍ മാജിക്കിലൂടെയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമെ അവതാരകയായും സാധിക മിനിസ്‌ക്രീനിൽ തിളങ്ങിയിട്ടുണ്ട്. മോഡലിങ്ങാണ് സാധികയുടെ മറ്റൊരു ഇഷ്ട മേഖല. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധികയുടെ ഫോട്ടോഷൂട്ടുകളൊക്കെ വൈറലായി മാറാറുണ്ട്. മോഡലിങ്ങിൽ നിന്നുമാണ് സാധിക കരിയർ ആരംഭിച്ചത്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള എൻട്രി. ഇന്ന് രണ്ടുമേഖലയും തനിക്ക് ഒരുപോലെ ഇഷ്ടമാണ് എന്നാണ് സാധിക പറയുന്നത്. രണ്ടും വ്യത്യസ്ത മേഖലകളാണെന്നും സാധിക പറയുന്നു. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയർ വിശേഷങ്ങൾ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു താരം. എക്സ്പോസ് ചെയ്ത് വസ്ത്രം ധരിക്കുന്നതിനെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുമെല്ലാം സാധിക മനസു തുറക്കുന്നുണ്ട്. സിനിമയും മോഡലിങ്ങും രണ്ടും വ്യത്യസ്ത മേഖലകളാണ്.

ഞാൻ മോഡലിങ്ങിൽ നിന്നുമാണ് തുടങ്ങുന്നത്. അവിടെ ക്ലൈന്റ് ആവശ്യപ്പെടുന്ന രീതിക്കേ  നമുക്ക് ചെയ്യാൻ കഴിയൂ. സിനിമയിൽ ആണെങ്കിൽ ഇതേ  എനിക്ക് കഴിയൂ, ഇത്തരം ലിമിറ്റേഷനുകൾ ഉണ്ടെന്ന് പറയാം. മോഡലിങ്ങിൽ ലിമിറ്റേഷൻസ് ഒന്നും പറയാൻ കഴിയില്ല. മോഡലിങ്ങിലേക്ക് ഇറങ്ങിയാൽ ക്യമറക്ക് മുൻപിൽ നമ്മൾ എന്തും ചെയ്യാൻ റെഡി ആയിരിക്കണം, അതാണ് മോഡലിനെ സംബന്ധിച്ച് വേണ്ടത്. എന്റെ കാര്യത്തിൽ ബിക്കിനി ഷൂട്ട് ഞാൻ ഇത് വരെയും ചെയ്തിട്ടില്ല, കാരണം എനിക്ക് എന്നെ ബിക്കിനിയിൽ കാണുന്നത് അത്ര കംഫർട്ട് ആയി തോന്നിയിട്ടില്ല. കംഫർട്ട് ആയ ഏത്‌ വസ്ത്രവും ഞാൻ ഇടും. ടു പീസ് ഇട്ടിട്ടില്ല എന്നെ ഉള്ളൂ അല്ലാതെയുള്ള എക്സ്പോസ്ഡ് ആയ വസ്ത്രങ്ങൾ ഞാൻ ധരിച്ചിട്ടുണ്ട്. മോഡലിങ്ങിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നതെങ്കിൽ ഒരുപക്ഷെ ചെയ്തേനെ. പിന്നെ കേരളത്തിൽ ആയതിന്റെ ചില പരിമിതികൾ ഉണ്ട്. ഞാൻ ബോംബെയിലോ ബാംഗ്ലൂരിലോ ആയിരുന്നെങ്കിൽ ഒരുപക്ഷെ വേറെ തന്നെ ലൈഫ്സ്റ്റൈൽ ആയിരുന്നേനെ എന്നും സാധിക പറയുന്നു. സംസ്കാരത്തെയും പ്രൊഫഷനെയും ഒരിക്കലും കൂട്ടികുഴക്കരുത്. ചില ആൾക്കാർ പറയുന്നത് കേൾക്കാറുണ്ട്, മാറ് മറയ്ക്കാൻ വേണ്ടി സമരം ചെയ്ത സ്ഥലത്താണ് ഇപ്പോൾ മാറ് തുറന്നു കാണിക്കുന്നത് എന്നൊക്കെ. അതൊക്കെ ഓരോരുത്തരുടെയും താല്പര്യങ്ങളാണ്. ഇവിടെ എന്റെ പ്രൊഫെഷനാണ് ഞാൻ ചെയ്യുന്നത്. നമ്മൾ മറ്റൊരാൾക്ക് ഉപദ്രവം ഉണ്ടാക്കാത്തിടത്തോളം കാലം നമ്മളെ മറ്റൊരാൾക്കും ജഡ്ജ് ചെയ്യണ്ട കാര്യമില്ലെന്നാണ് ഞാൻ കരുതുന്നത്,’ സാധിക കൂട്ടിച്ചേർത്തു. താൻ അഭിനയിക്കുന്നത് കൊണ്ട് എക്സ്പോസ് ചെയ്യുന്ന രംഗങ്ങൾ കൂട്ടിച്ചേർക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സാധിക അഭിമുഖത്തിൽ പറഞ്ഞു. ‘ഞാൻ പ്രൊഫെഷനെ പ്രൊഫെഷനായി എടുക്കുന്ന ആളാണ്.

ഇത്തരം കഥാപാത്രങ്ങളെ ചെയ്യൂ എന്നൊന്നും ഞാൻ പറയാറില്ല. പക്ഷെ അനാവശ്യമായി രംഗങ്ങൾ ചേർക്കുമ്പോൾ ഞാൻ പറയാറുണ്ട്. ചില ഷോർട്ട് ഫിലിമുകളൊക്കെ വരുമ്പോൾ ഞാൻ അത് കമ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ ചിലർ കുളിസീനുകൾ ഒക്കെ ഉൾപ്പെടുത്താറുണ്ട്. അത് കാണുമ്പോൾ ഞാൻ പറയാറുണ്ട് അതിന്റെ ആവശ്യം ഇല്ലെന്ന്,’ കഥയ്ക്ക് ആവശ്യമാണെങ്കിൽ അത് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷേ ഞാൻ എടുത്തതു കൊണ്ട് അത് ഉൾപ്പെടുത്തേണ്ട കാര്യമില്ല. എന്റെ ഫോട്ടോഷൂട്ടുകൾ കണ്ടിട്ടാണ് പലരും വിളിക്കുന്നത്. ഫോട്ടോഷൂട്ട് പോലെ അല്ല ഇത്തരം സീനുകൾ ചെയ്യുന്നത്. ഫോട്ടോ ഷൂട്ട് ഒരു കംഫർട്ട് സോണിലാണ്. നാല് പേരെ ഉണ്ടാവൂ. വസ്ത്രം എങ്ങോട്ടെങ്കിലുമൊക്കെ മാറിയാൽ നമുക്ക് അറിയാൻ കഴിയും. ശ്രദ്ധിക്കാൻ കഴിയും. എന്നാൽ അഭിനയിക്കുമ്പോൾ അങ്ങനെയല്ല. എനിക്ക് കംഫർട്ടബിൾ ആയ രീതിയിൽ ഉള്ളതൊക്കെ ചെയ്യാറുണ്ട്,’ സാധിക വ്യക്തമാക്കി. കാസ്റ്റിങ് കൗച്ചിനെ കുറിച്ചും സാധിക സംസാരിച്ചു. തമിഴിൽ നിന്നൊക്കെ ലീഡ് വേഷങ്ങൾ എന്ന് പറഞ്ഞ് വിളിച്ച് അഡ്ജസ്റ്മെന്റിന്റെ  കാര്യം പറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതൊക്കെ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. അവർ ചോദിക്കും. യെസ് ഓർ നോ പറയേണ്ടത് നമ്മുടെ തീരുമാനമാണ്. ഇത് സ്ത്രീകൾ മാത്രം നേരിടുന്ന ഒന്നല്ല. മോഡലിങ് മേഖലകളിലൊക്കെ ആണുങ്ങൾ ഉൾപ്പടെ നേരിടുന്നുണ്ട്. സ്ത്രീകളാൽ അബ്യുസ് ചെയ്യപ്പെട്ട പുരുഷന്മാർ പലരുമുണ്ട്. പക്ഷെ അവർക്ക് അത് പറയാൻ കഴിയാത്ത സാഹചര്യമാണെന്നും സാധിക പറയുന്നു.

Sreekumar R