അത് കാണിക്കാൻ വേണ്ടി എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്, സാദികയ്ക് നേരെ ഞരമ്പൻമാർ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക. മോഡലിങ്ങിലും അഭിനയത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ടുകളിൽ പലതും പല തരത്തിൽ ഉള്ള വിവാങ്ങൾക്ക് വഴി തെളിയിച്ചിട്ടും ഉണ്ട്. എന്നാൽ അതൊന്നും താരം കാര്യമാക്കുകയില്ല എന്ന് മാത്രമല്ല, വീണ്ടും ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്. അടുത്തിടെ തന്റെ പുതിയ ടാറ്റൂ പതിപ്പിക്കുന്നതിന്റെ വീഡിയോ സാദിക ആരാധകരുമായി പങ്കുവെച്ചിരുന്നു.

Sadhika Venugopal Photoshoot

ഇപ്പോൾ സാദിക് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റും അതിനു ലഭിക്കുന്ന കമെന്റുകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അയ്യോ കിളി പോയല്ലോ എന്ന തലക്കെട്ടോട് കൂടി മുഖത്ത് പല ഭാവങ്ങളും വരുത്തുന്ന ചിത്രം ആണ് സാധിക തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം പങ്കുവെച്ചതിന് ശേഷം പതിവ് പോലെ തന്നെ മോശം കമെന്റുകളുമായി ഞരമ്പൻമാരും എത്തിയിരുന്നു. ‘എന്തൊരു അവസ്ഥ ആണിത് ടാറ്റു അടിക്കണം അത് എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ്‌ ഇടണം’  എന്ന് ഒരാൾ കമെന്റ് ചെയ്തപ്പോൾ ‘ചെസ്റ്റിലെ ടാറ്റു കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോ’ എന്നാണ് മറ്റൊരാൾ നൽകിയ കമെന്റ്.

ഈ കമെന്റുകൾക്ക് എല്ലാം കൃത്യമായ മറുപടിയും സാധിക നൽകിയിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമലോകത്തിലേക്ക് എത്തിയത്. അതിനു ശേഷം “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്” തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് . ശേഷം നിരവതി ടെലിവിഷൻ പരമ്പരകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ മത്സരാർത്ഥിയായി എത്തുകയാണ് താരം.

Sreekumar R