Categories: Film News

ദിവസവും രാവിലെ ഉറക്കമെഴുന്നേറ്റിട്ട് കാണുന്നത് അശ്ലീല ചിത്രങ്ങൾ …!!

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്.

 

ഇപ്പോള്‍ ഒരു മാസികയക്ക് അനുവദിച്ച അഭിമുഖത്തില്‍ സാധിക നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. തനിക്ക് പലരും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കാറുണ്ട്. എന്നും രാവിലെ ആരെങ്കിലും ഒക്കെ അയച്ച അശ്ലീല സന്ദേശങ്ങള്‍ കാണും. വാട്‌സാപ്പ് ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം എല്ലാത്തിലും ഒരേ അവസ്ഥ. വീട്ടുകാരെ തെറി വിളിക്കുക. ഇത്തരത്തില്‍ ഉള്ള വസ്ത്ര ധാരണം കൊണ്ടാണ് തെറി വിളിക്കുന്നത് എന്ന് പറയുക, മിക്കവാറും ദിവസങ്ങളില്‍ ഉണരുന്നത് പോലും ഇത്തരം സന്ദേശങ്ങള്‍ കണ്ടുകൊണ്ടാണ് ഉണരുന്നതെന്നും സാധിക പറയുന്നു.

മറച്ചു വെക്കേണ്ടതാണ് ശരീരം എന്ന തോന്നലാണ് ഇത്തരം കമെന്റുകള്‍ ഇടാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും എന്നാല്‍ അങ്ങനെ മറച്ചു വെയ്ക്കുമ്ബോള്‍ കാണാന്‍ ഉള്ള കൗതുകം കൂടി അത് പീഡനമായേക്കും എന്നും താരം വിമര്‍ശിക്കുന്നു. ജോലിയുടെ ഭാഗം ആയി ആണ് പലതരം വേഷങ്ങള്‍ ധരിക്കുന്നത് എന്നും അതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല എന്നും സാധിക പറയുന്നു.

 

Krithika Kannan