പടച്ചോന്‍, പുള്ളി ഒരു സംഭവമാണ് ട്ടാ!! തോറ്റെന്ന് വിചാരിച്ച് പടി ഇറങ്ങിയ അതേ മെയ് 28, ഈ വര്‍ഷം തിരികെ തന്നത് വലിയ വിജയം

Follow Us :

തട്ടീംമുട്ടീം പരമ്പരയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സാഗര്‍ സൂര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥിയുമായിരുന്നു സാഗര്‍. ഷോയില്‍ അറുപതുദിവസത്തിലധികം പിന്നിട്ടാണ് സാഗര്‍ പുറത്തായത്. ഇപ്പോള്‍ പുരോഗമിക്കുന്ന സീസണ്‍ 6ലും സാഗര്‍ അതിഥിയായി എത്തിയിരുന്നു. സീസണിലെ തന്നെ മത്സരാര്‍ഥിയായിരുന്ന ജുനൈസും അതിഥിയായി എത്തിയിരുന്നു. നടന്‍ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തിന്റെ പ്രൊമോഷനായിട്ടാണ് താരങ്ങള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്.

ഇപ്പോഴിതാ വീട്ടിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ച് സാഗര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ബിഗ് ബോസില്‍ വിജയിയാകാന്‍ കഴിഞ്ഞില്ലെങ്കിലും താന്‍ ജീവിതത്തില്‍ വിജയിച്ചതിനെ കുറിച്ചാണ് സാഗര്‍ പറയുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തായെങ്കിലും പുറത്ത് സാഗറിനെ കാത്തിരുന്നത് ജോജുവിന്റെ സിനിമയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒരു മെയ് 28ന്, ബിഗ്‌ബോസ് സീസണ്‍ 5 ലെ എന്റെ അറുപത്തി മൂന്നാമത്തെ ദിവസം, ഒരു കിടിലന്‍ തോല്‍വിയും നല്ല സങ്കടവുമൊക്കെയായി പുറത്തിറങ്ങിയപ്പോള്‍ ആകെ തോന്നിയ ഒരാശ്വാസം അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ സാധിച്ചല്ലോ, അമ്മയെ ക്കുറിച്ച് പറയാനും ഒരു ചെറിയ മെസ്സേജ് കൊടുക്കാനും ഒക്കെ കഴിഞ്ഞല്ലോ എന്നായിരുന്നു.

പക്ഷെ പടച്ചോനുണ്ട്ട്ടാ. മണിക്കൂറുകള്‍ക്കുള്ളില്‍ എനിക്ക് വന്നത് ശരിക്കും പടച്ചോന്റെ ഒരു ഫോണ്‍ call ആയിരുന്നു. ഒരു വലിയ സിനിമയിലേക്കുള്ള അവസരവുമായി ജോജു ചേട്ടന്റെ ആ കാള്‍ അന്ന് അറ്റന്‍ഡ് ചെയ്യുമ്പോള്‍, ഈ വര്‍ഷം അതേ May 28ന്, ‘പണി’ എന്ന ഞങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു അതിഥിയായി ബിഗ്‌ബോസ് വീടിനുള്ളിലേക്ക് കയറി ചെല്ലാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

തോറ്റെന്ന് വിചാരിച്ച് പടി ഇറങ്ങിയ അതേ മെയ് 28, ഈ വര്‍ഷം എനിക്ക് തിരികെ തന്നത് ഒരു വലിയ വിജയം തന്നെയാണ്. മ്മടെ പടച്ചോന്‍, പുള്ളി ഒരു സംഭവമാണ് ട്ടാ എന്നാണ് സാഗര്‍ കുറിപ്പില്‍ പറയുന്നത്.