മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ആര്യനെ അലിബാഗിലേക്ക് മാറ്റാന്‍ നീക്കം

ലഹരിക്കേസില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതോടെ വിഷാദത്തിലായ മന്നത്തില്‍ വീണ്ടും സന്തോഷം നിറഞ്ഞിരിക്കുകയാണ്. ആര്യന്റെ സഹോദരി സുഹാനയുടെ നേതൃത്വത്തില്‍ ഷാരുഖിന്റെ പിറന്നാള്‍ ആഘോഷത്തിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പക്ഷെ, പിറന്നാള്‍ ആഘോഷം അലിബാഗിലെ ഫാം ഹൗസില്‍ നടത്താനാണ് തീരുമാനം.
എന്നാല്‍ അലിബാഗിലെ ആഘോഷങ്ങള്‍ക്ക് ഷാരൂഖ് അന്തിമ അനുമതി നല്‍കിയിട്ടില്ല. പക്ഷേ മന്നത്തില്‍ തുടരാനുള്ള ഓപ്ഷനും ഷാരൂഖ് പരിഗണിക്കുന്നുണ്ട്. പ്രധാനമായി അലിബാഗിലേക്കുള്ള യാത്രയാണ് ഷാരൂഖിന് തടസ്സമായി മാറുന്നത്. അലിബാഗിലെത്താന്‍ മുംബെയിലെ കൊളാബ വഴിയുള്ള ജെട്ടിയിലൂടെ വേണം സഞ്ചരിക്കാന്‍. പാപ്പരാസികളുടെ കണ്ണുവെട്ടിച്ച് അലിബാഗില്‍ എത്താനാണ് നീക്കം.


ആര്യനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ ഷാരുഖിന് തീരെ താത്പര്യമില്ലാത്തതിനാലാണ് ആഘോഷങ്ങള്‍ മന്നത്തില്‍ മതിയെന്ന തീരുമാനത്തില്‍ ഷാരുഖ് ഉറച്ച് നില്‍ക്കുന്നത്.
അതേസമയം, ജയില്‍ ജീവിതം മാനസികമായി ആര്യനെ തളര്‍ത്തിയിരിക്കുകയാണ്. ആര്യന്റെ സുരക്ഷയില്‍ മാതാപിതാക്കളായ ഷാറൂഖിനും,ഗൗരിക്കും ആശങ്കയുണ്ട്. ക്രൂയിസ് കപ്പലില്‍ ആര്യനൊപ്പം ഒരു ബോഡിഗാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ പ്രശ്നങ്ങളൊന്നുമുണ്ടാവുമായിരുന്നില്ലെന്നാണ് ഷാരൂഖ് കരുതുന്നത്. അതുകൊണ്ടു തന്നെ ആര്യനൊപ്പം മുഴുവന്‍ സമയവും പേഴ്സണല്‍ ബോഡി ഗാര്‍ഡിനെ നിര്‍ത്താന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഖാന്‍ കുടുംബത്തിന്റെ സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്ന രവി സിംഗിനെ ചുമതലപ്പെടുത്താനാണ് നീക്കം.

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago