പണം എന്ത് ചെയ്യണമെന്നത് സായിയുടെ തീരുമാനം; കണ്ണ് മഞ്ഞളിച്ചിട്ടല്ല, ടോപ്പ് 5ൽ വരില്ലെന്ന തോന്നൽ കാരണം 

Follow Us :

കഴിഞ്ഞ ദിവസമാണ് അഞ്ച് ലക്ഷത്തിന്റെ പണപ്പെട്ടിയുമെടുത്ത് സീക്രട്ട് ഏജന് സായ് കൃഷ്ണ ബി​ഗ് ബോസ് ഷോയിൽ നിന്നും പടിയിറങ്ങിയത്. പണപ്പെട്ടി ടാസ്ക്ക് ആരംഭിച്ചപ്പോൾ ബി​ഗ് ബോസ് പോലും കരുതിക്കാണില്ല ഇത്ര വേ​ഗത്തിൽ ഒരാൾ പെട്ടിയെടുക്കുമെന്നും ടാസ്ക്ക് അവസാനിക്കുമെന്നും. സായിയുടെ ഈ തീരുമാനം രണ്ടു വിഭാഗങ്ങളെ സൃഷ്ടിച്ചു. ഇത്ര പെട്ടെന്ന് ടാസ്ക് അവസാനിച്ചത് നല്ലതായിരുന്നില്ലയെന്നും സായിക് കുറച്ചു കൂടി വെയിറ്റ് ചെയ്യാമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റൊരു വിഭാഗം ആളുകൾ സായിയുടെ തീരുമാനത്തെ കണ്ണുമടച്ചു സപ്പോർട് ചെയ്തു. സായിയുടെ തീരുമാനം സഹമത്സരർത്ഥികളെ പോലും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ പണപ്പെട്ടി എടുത്ത സായിയുടെ തീരുമാനം ഉചിതമായ ഒന്നായിരുന്നുവെന്ന് പറയുകയാണ് ഭാര്യ സ്നേഹ. സായിയുടെ യുട്യൂബ് ചാനലായ സീക്രട്ട് ഏജന്റെന്ന ഈ ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് സ്നേഹ സംസാരിച്ചത്. ‘സായ് പണപ്പെട്ടിയെടുത്തത് നല്ല തീരുമാനമായി തോന്നിയെന്നും ടോപ്പ് ഫൈവിൽ വരില്ലെന്ന തോന്നൽ കാരണമാകാം സായ് പെട്ടി എടുത്തതെന്നും പണത്തിന് വേണ്ടിയല്ല സായ് പെട്ടി എടുത്തത് എന്നുമാണ് സ്നേഹ പറഞ്ഞത്. അ‍ഞ്ച് ലക്ഷം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചിട്ടല്ല സായി പെട്ടി എടുത്തത്. പെട്ടി എടുത്തശേഷം സായ് നടത്തിയ സ്പീച്ച് കേട്ടപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും സായ് പണപ്പെട്ടി എടുത്തതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. പണപ്പെട്ടി എന്ത് ചെയ്യണമെന്നത് സായിയുടെ ഡിസിഷൻ ആണെന്നും സ്നേഹ വ്യക്തമാക്കി. അഭിഷേക് റിഷിയെ പണപ്പെട്ടിയുടെ വിഷയത്തിൽ മാനിപ്പുലേറ്റ് ചെയ്യുന്നത് താൻ കണ്ടിരുന്നു. പിന്നെ സായിയുടെ ബി​ഗ് ബോസ് ജീവിതം കഴിഞ്ഞല്ലോയെന്ന സങ്കടം എനിക്കുണ്ട്.

സായ് നല്ലൊരു മനുഷ്യനായിയെന്ന് അറിഞ്ഞതിൽ സന്തോഷം. അതുപോലെ ബി​​ഗ് ബോസ് മലയാളത്തിൽ ഇതുവരെ വന്നതിൽ ഏറ്റവും മോശം മത്സരാർത്ഥി സായിയായിരുന്നുവെന്ന് പലരും പറയുന്നത് താൻ  കണ്ടു. മാത്രമല്ല ഈ സീസൺ കുളമാക്കിയത് സായിയാണെന്നും കമന്റുകൾ കണ്ടിരുന്നു. ടിക്കറ്റ് ടു ഫിനാലെയിലെ ​ഗെയിം നിങ്ങൾ കണ്ടതല്ലേ. പിന്നെ വിട്ടുകൊടുക്കുന്നതും ഒരു​ ​ഗെയിം തന്നെയല്ലേ. എല്ലാ സീസണുകളിലും വിട്ടുകൊടുത്ത് ​ഗെയിം കളിക്കാറില്ലെ എന്നൊക്കെയാണ് സ്നേഹ ചോദിക്കുന്നത്. ഇതെല്ലാം സായിയെ വെള്ളപൂശാൻ പറഞ്ഞതല്ലയെന്നും സായ് ടോപ്പ് ഫൈവിൽ വരണമെന്നും കപ്പടിക്കണമെന്നും എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും എന്ന് കരുതി സായിയുടെ തീരുമാനത്തോട് തനിക്ക് എതിർപ്പില്ലയെന്നും സ്നേഹ പറയുന്നുണ്ട്. സായ് ഒരാൾ വിചാരിച്ചാൽ ​ഗെയിമുകൾ കുളമാകില്ല. മറ്റുള്ളവർ വന്ന് ആ ലൂപ്പിൽ പെട്ടതിന് സായ് എന്ത് ചെയ്യണം?. പിന്നെ സായിയുടെ ഉള്ളിലെ മനുഷ്യത്വം അറിയാവുന്നയാളാണ് ഞാൻ. ബി​ഗ് ബോസ് അല്ല ജീവിതത്തിന്റെ അവസാനം. ഇതിന് അപ്പുറവും ഒരു ലൈഫ് എനിക്കും സായിക്കുമുണ്ട്. സായ് നന്മമരം കളിക്കുന്നുവെന്നൊക്കെ ആളുകൾ പറയുന്നത് അവരുടെ കാഴ്ചപ്പാടാണെന്നും വയ്യാത്ത അവസ്ഥയിലും സായി നന്നായി ​ഗെയിം കളിച്ചു എന്നുമാണ് സ്നേഹ പറഞ്ഞത്. അതേസമയം  ഈ സീസണിൽ ഹൗസിലേക്ക് കയറിയ ആറ് വൈൽഡ് കാർഡുകളിൽ ഒന്നായിരുന്നു സായ് കൃഷ്ണൻ. സായ് വന്നപ്പോൾ മുതൽ ഏറ്റവും കൂടുതൽ‌ ചർച്ച ചെയ്ത ഒരു വിഷയം പണപ്പെട്ടി തന്നെയാണ്.  അതുകൊണ്ട് തന്നെ ടാസ്ക്ക് ആരംഭിച്ചപ്പോൾ സായ് പെട്ടി എടുക്കാനുള്ള സാധ്യത പ്രേക്ഷകർക്കും തോന്നിയിരുന്നു. കുറച്ച് കൂടി വലിയ സംഖ്യകൾ ബി​ഗ് ബോസ് വെക്കുമോയെന്ന് നോക്കിയശേഷം തീരുമാനത്തിൽ എത്താം എന്ന നിലപാടിലായിരുന്നു മറ്റുള്ള മത്സരാർത്ഥികൾ. അതിനിടയിലാണ് സായ് പെട്ടി എടുത്ത് പുറത്തേക്ക്  പോയത്.

പണപ്പെട്ടി ടാസ്കിന് മുന്നേ തന്നെ നിരവധി ചർച്ചകളൾ മത്സരരാതികൾക്കിടയിൽ നടന്നിരുന്നു. അപ്പോഴൊന്നും മറ്റുള്ളവരോട് താൻ പെട്ടിയെടുക്കുമെന്ന കാര്യം സായി പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ സായിയുടെ തീരുമാനം ഹൗസിൽ എല്ലാവർക്കും വലിയ ഷോക്കായിരുന്നു. സിജോ, അഭിഷേക് അടക്കം പലരും സായിയെ വിമർശിക്കുകയും ചെയ്തിരുന്നു.