ഞാൻ ഒരു നല്ല നടിയല്ല, അഭിനയം നിർത്താൻ തീരുമാനിച്ചു, മനസ്സ് തുറന്നു സായി പല്ലവി!

മലർ മിസ്സായി എത്തി മലയാളികളുടെ ഞെഞ്ചിൽ ഇടം നേടിയ താരമാണ് സായി പല്ലവി. ശേഷം തമിഴിലേക്ക് പോയ താരത്തിനു മികച്ച അവസരങ്ങൾ ആണ് തമിഴിൽ നിന്നും ലഭിച്ചത്. ധനുഷിനൊപ്പവും സൂര്യക്കൊപ്പവുമെല്ലാം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരം താൻ സൂര്യക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ്. എൻ ജി കെ എന്ന ചിത്രത്തിൽ ആണ് സായി പല്ലവി സൂര്യയ്‌ക്കൊപ്പം അഭിനയിച്ചത്. ഷൂട്ടിങ്ങിനെ ഉണ്ടായ അനുഭവത്തെ കുറിച്ച് സായി പല്ലവി തുറന്നു പറഞ്ഞത് ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. ഷൂട്ടിങ്ങിനിടെ ഉണ്ടായ കാര്യങ്ങളും ഇടയിൽ താൻ കരഞ്ഞതും ശേഷം ഷൂട്ടിങ് പിറ്റേ ദിവസത്തേക്ക് മാറ്റിവെച്ചതുമെക്കെയാണ് താരം പറഞ്ഞത്.
ചിത്രത്തിലെ വളരെ പ്രധാനമായ ഒരു രംഗം ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ അഭിനയം ചിത്രത്തിന്റെ സംവിധായകനായ സെൽവരാഘവന്റെ പ്രതീക്ഷയ്ക്കു അനുസരിച്ചു ശരിയാകുന്നില്ലായിരുന്നു. എത്ര റീടേക്ക് എടുത്തിട്ടും ആ രംഗം നന്നായി ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ശേഷം ആ രംഗം പിറ്റേദിവസത്തേക്ക് നീട്ടിവെച്ചു. അപ്പോഴേക്കും താൻ മാനസികമായി തളർന്നു പോയിരുന്നു. ഞാൻ കാരണം അവർക്ക് ബുദ്ധിമുട്ടുണ്ടായല്ലോ എന്ന തോന്നലായിരുന്നു മനസ്സ് മുഴുവൻ. അന്നത്തെ ദിവസം മുഴുവൻ ഞാൻ കരച്ചിൽ ആയിരുന്നു. ശേഷം വീട്ടിൽ ചെന്നിട്ട് ഞാൻ നല്ല നടിയല്ല, ഞാൻ ഇനി അഭിനയിക്കാൻ പോകുന്നില്ല. തിരിച്ചു മെഡിസിന് പോകുകയാണെന്നൊക്കെ പറഞ്ഞു. പക്ഷെ പിറ്റേ ദിവസം എന്റെ ഭാഗ്യത്തിന് ആദ്യ ടേക്കിൽ തന്നെ ഓക്കേ ആയി.
സൂര്യ സാറിനോട് റീടേക്കുകളെ കുറിച്ച് ചോദിച്ചപ്പോൾ സെൽവരാഘവൻ ഒറ്റ ടേക്കിൽ ഒന്നും തൃപ്തനാകുന്ന ആൾ അല്ലായെന്നും സൂര്യ സാറും കുറെ ടേക്കുകൾ എടുക്കാറുണ്ടെന്നു പറഞ്ഞപ്പോഴാണ് ശരിക്കും എനിക്കു സമാധാനം ആയത്. സെൽവ സാറിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ചെയ്യാന്കഴിയാത്തതിനാൽ സൂര്യ സാറും പല റീടേക്കുകളും എടുക്കാറുണ്ടെന്നു അറിഞ്ഞപ്പോഴാണ് എനിക്കും കുറച്ച് ധൈര്യം വന്നത്.

Rahul

Recent Posts

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

48 mins ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

2 hours ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

4 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

6 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

6 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

7 hours ago