വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ല!!! കാരണം വെളിപ്പെടുത്തി സായി പല്ലവി

പ്രേമത്തിലെ മലര്‍ മിസ്സായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ്
സായി പല്ലവി. അതിന് ശേഷം മലയാളത്തില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞില്ല, ശേഷം തമിഴിലും തെലുങ്കിലും നിറഞ്ഞുനില്‍ക്കുകയാണ് താരം. അഭിനേത്രി മാത്രമല്ല സായി, ഒരു നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

ഇതിനിടെ ഒരു അഭിമുഖത്തില്‍ സായ് പല്ലവി തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിയര്‍ കോമ്രയ്ഡിന്റെ ഷൂട്ടിങ് തുടങ്ങിയ സമയത്ത് അതില്‍ നിന്നും സായ് പല്ലവി പിന്‍മാറിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ ലിപ് ലോക്ക് രംഗങ്ങള്‍ ഉള്ളതാണ് സായ് പല്ലവിയുടെ പിന്മാറ്റത്തിന് കാരണമെന്നും വാര്‍ത്ത ഉണ്ടായിരുന്നു.

ഇപ്പോള്‍ അതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി. കുടുംബ ചിത്രങ്ങളില്‍ ആണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അത്തരം കഥകളാണ് താന്‍ കേള്‍ക്കുന്നതെന്നും നടി പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വേഷങ്ങളാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും സായ് പല്ലവി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Anu B