ജിമ്മില്‍ പോകേണ്ട ആവശ്യം എനിക്കല്ല, സായ് പല്ലവി

പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് സായി പല്ലവി. നടി എന്നതിലുപരി മികച്ച ഡാന്‍സര്‍ കൂടിയാണ് സായ് പല്ലവി.
ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തില്‍ ഡാന്‍സ് രംഗങ്ങളും സായ് പല്ലവി ചെയ്യാറുണ്ട്.
ഇപ്പോഴിതാ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സായ് പല്ലവി.

സായ് പല്ലവിയുടെ വാക്കുകള്‍,

ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ജിമ്മില്‍ പോകാറില്ല. ഒരിക്കല്‍ പോലും ജിമ്മില്‍ പോയിട്ടില്ല എന്നും, തനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ എനിക്ക് നൃത്തത്തിനോട് പാഷനാണ്. അതുകൊണ്ട് തന്നെ ഒരിക്കലും പ്രാക്ടീസ് മുടക്കാറില്ല. എന്റെ വര്‍ക്കൗട്ട് ഡാന്‍സ് തന്നെയാണ്. അത് ഞാന്‍ തടി കുറയ്ക്കാന്‍ വേണ്ടിയോ, ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയോ ചെയ്യുന്നതല്ല. എന്റെ പാഷനാണ് ഡാന്‍സ് അത് ചെയ്യുന്നു എന്ന് മാത്രം.

Geethu