‘നേച്ചർ വിത്ത് നാച്ച്വറൽ ബ്യൂട്ടി’ ; പുത്തൻ ചിത്രങ്ങളുമായി സായി പല്ലവി

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മനം കീഴടക്കിയ താരമാണ് സായിപല്ലവി. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളെ കയ്യിലെടുത്ത താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്.

താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവഹിരിക്കുന്ന ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. തന്റെ യാത്ര വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ചിരുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. നേച്ചർ വിത്ത് നാച്ച്വറൽ ബ്യൂട്ടി എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.