തന്റെ നായകുട്ടികൾക്കൊപ്പം കേക്ക് കട്ട് ചെയ്ത് പിറന്നാൾ ആഘോഷിച്ച് ക്യാപ്റ്റൻ കൂൾ

കഴിഞ്ഞ ദിവസമായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ നാല്പത്തിരണ്ടാം പിറന്നാൾ. താരത്തിന്റെ ആരാധകരും സഹപ്രവർത്തകരുമെല്ലാം ധോണിയുടെ പിറന്നാൾ ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാൽ താരത്തിന്റേതായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ക്യാപ്റ്റൻ കൂൾ തന്റെ വീട്ടിലെ വളർത്തുനായകൾക്കൊപ്പം തന്റെ പിറന്നാൾ ആഘോഷമാക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വളർത്തുനായ്ക്കളെ ചുറ്റിനുമിരുത്തി കേക്ക് കട്ട് ചെയ്ത ധോണി ഓരോ പീസും അവർക്ക് നൽകുന്നതും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

വളരെയധികം അച്ചടക്കത്തോടെയാണ് വളർത്തുനായകൾ എല്ലാം നിൽക്കുന്നതും. താരത്തിന്റെ ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.