Film News

ഹിറ്റ് താരങ്ങളായ  വിജയ് യുടെയും, അജിത്തിന്റെയും കൂടെ അഭിനയിക്കാൻ സായി പല്ലവി വിസമ്മതിക്കാൻ കാരണം

തെന്നിന്ത്യയിൽ മാത്രമല്ല, മലയാളത്തിലും നിരവധി ആരാധകരുള്ള ഒരു നടിയാണ് സായി പല്ലവി, താരത്തിന് ചില നിബന്ധനകൾ  ഉണ്ട് സിനിമയിൽ, ആ നിബന്ധനകൾ  ഓക്കേ ആണെങ്കിൽ മാത്രമേ സായി ആ ചിത്രം ഏറ്റെടുക്കൂ, താരം ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കില്ല, ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കാനും നടി തലപര്യം കാണിക്കില്ല, ഇനിയും എത്ര വലിയ ഹിറ്റ് നായകന്മാർ ആയാലും ഇങ്ങനെയുള്ള നിബന്ധനകൾ ആണ് താരം വെക്കുന്നത്. അതുകൊണ്ടു തന്നെ നിരവധി അവസരങ്ങൾ താരത്തിന് നഷ്ടപെട്ടിട്ടുമുണ്ട്.

താരത്തിന്റെ ഈ സ്വഭാവം കാരണം  തമിഴിൽ ഹിറ്റ് താരങ്ങളായ വിജയ് യുടയും ,അജിത്തിന്റെയും കൂടെയുള്ള അവസരം നഷ്ട്ടമായത്, അജിത് നായകനായ തുനിവിൽ ആയിരുന്നു സായി പല്ലവിക്ക് അവസരം ലഭിച്ചത് താരം അത് നിരസിക്കുകയും പകരം മലയാളത്തിൽ നിന്നും മഞ്ജു വാര്യർ അഭിനയിക്കുകയും ചെയ്തത്. കൂടാതെ വിജയ് യുടെ കൂടെ ലിയോ യിലും അവസരം ലഭിച്ചു ഇങ്ങനെ രണ്ടു ഹിറ്റ് നായകന്മാരുടെയും ചിത്രങ്ങളിലെ അവസരം നഷ്ട്ടപെടുത്തിയത്,

താരത്തിനെ പ്രതിഫലം കൂടുതൽ കൊടുക്കാമെന്നു പറഞ്ഞാലും താരം തന്റെ നിബന്ധനകൾ വിട്ട് അഭിനയിക്കുകയില്ല,  താരം എസ് കെ 21  എന്ന ചിത്രത്തിലാണ് അഭിനയിച്ചിരിക്കുന്നത് ,കൂടാതെ ഇനിയും ചില ചിത്രങ്ങൾ താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്, പ്രേമം എന്ന ചിത്രത്തിലൂടെ ആയിരുന്നു സായി പല്ലവി മലയാളത്തിലേക്ക് എത്തിയിരുന്നത്.

Suji