നടൻ ജയസൂര്യയുടെ കരിയറിനെ തന്നെ വഴിത്തിരിവായ ഒരു ചിത്രമായിരുന്നു ആട്, ചിത്രത്തിൽ സഹനടനായി എത്തിയ താരമായിരുന്നു സൈജു കുറുപ്പ്, ആട് സിനിമയിൽ നടൻ ജയസൂര്യ പോലീസ് പിടിക്കുന്ന സീനിൽ ആട്ടുംകാട്ടം കഴിക്കുന്നുണ്ട് അത് ശരിക്കും ഒറിജിനൽ കാട്ടം തന്നെയാണെന്നന്നു വെളിപ്പെടുത്തുകയാണ് നടൻ സൈജു കുറുപ്പ്, താരം ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് സംഭവം വെളിപ്പെടുത്തുന്നത്. താരത്തിന്റ വാക്കുകൾ ഇങ്ങനെ
ഞാൻ ആട്ടുംകാട്ടം തിന്നില്ല. ആ സീനിന് വേണ്ടി ആയുർവേദ ഗുളിക കളായിരുന്നു ഉപയോ ഗിച്ചത്. ഒപ്പം ഷോയ്ക്ക് വേണ്ടി കുറച്ച് ആട്ടുംകാട്ടവും വെച്ചിരുന്നു. ആ സീനിന് റീടേക്ക് വന്നപ്പോൾ ജയൻ നോക്കിയപ്പോൾ ഒറിജിനൽ കാട്ടം കണ്ടു. അതുകൊണ്ട് വേഗം അത് വാങ്ങി വായിലിട്ട് ചവച്ചു. കട്ട് ചെയ്ത് വേറെ എടുത്ത് ചവക്കാനൊന്നും ജയൻ നിന്നില്ല ഷോട്ട് തീർന്നപ്പോൾ വാ കഴുകി’, എന്നാണ് സൈജു കുറുപ്പ് അനുഭവം പറഞ്ഞത്.