‘ആട്’ എന്ന ചിത്രത്തിൽ ഒറിജിനൽ ആട്ടും കാട്ടമായിരുന്നു ജയസൂര്യ കഴിച്ചത്! അനുഭവം  പങ്കുവെച്ചു സൈജു കുറുപ്പ് 

നടൻ ജയസൂര്യയുടെ കരിയറിനെ തന്നെ വഴിത്തിരിവായ ഒരു ചിത്രമായിരുന്നു ആട്, ചിത്രത്തിൽ സഹനടനായി എത്തിയ താരമായിരുന്നു സൈജു കുറുപ്പ്,   ആട് സിനിമയിൽ നടൻ ജയസൂര്യ പോലീസ് പിടിക്കുന്ന സീനിൽ ആട്ടുംകാട്ടം  കഴിക്കുന്നുണ്ട്  അത് ശരിക്കും…

നടൻ ജയസൂര്യയുടെ കരിയറിനെ തന്നെ വഴിത്തിരിവായ ഒരു ചിത്രമായിരുന്നു ആട്, ചിത്രത്തിൽ സഹനടനായി എത്തിയ താരമായിരുന്നു സൈജു കുറുപ്പ്,   ആട് സിനിമയിൽ നടൻ ജയസൂര്യ പോലീസ് പിടിക്കുന്ന സീനിൽ ആട്ടുംകാട്ടം  കഴിക്കുന്നുണ്ട്  അത് ശരിക്കും ഒറിജിനൽ കാട്ടം  തന്നെയാണെന്നന്നു വെളിപ്പെടുത്തുകയാണ് നടൻ സൈജു കുറുപ്പ്, താരം ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് സംഭവം വെളിപ്പെടുത്തുന്നത്.  താരത്തിന്റ വാക്കുകൾ ഇങ്ങനെ

ഞാൻ ആട്ടുംകാട്ടം തിന്നില്ല. ആ സീനിന് വേണ്ടി ആയുർവേദ ഗുളിക കളായിരുന്നു ഉപയോ ഗിച്ചത്. ഒപ്പം ഷോയ്ക്ക് വേണ്ടി കുറച്ച് ആട്ടുംകാട്ടവും വെച്ചിരുന്നു. ആ സീനിന് റീടേക്ക് വന്നപ്പോൾ ജയൻ നോക്കിയപ്പോൾ ഒറിജിനൽ കാട്ടം കണ്ടു. അതുകൊണ്ട് വേഗം അത് വാങ്ങി വായിലിട്ട് ചവച്ചു. കട്ട് ചെയ്ത് വേറെ എടുത്ത് ചവക്കാനൊന്നും ജയൻ നിന്നില്ല ഷോട്ട് തീർന്നപ്പോൾ വാ കഴുകി’, എന്നാണ് സൈജു കുറുപ്പ് അനുഭവം  പറഞ്ഞത്.

നിരവധി പേരാണ് സൈജുവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എക്സ്പ്രഷൻ കണ്ടപ്പോൾ ഒറിജിനലാണെന്ന് തോന്നിയിരുന്നു, അറക്കൽ അബു ഓർമ്മിപ്പിക്കരുത് പൊന്നോ  അറിയാതെ തന്നെ  ചിരിച്ചുപോകും എന്നൊക്കയാണ് കമന്റുകൾ എത്തുന്നത്. ചിത്രം കുട്ടികൾ മുതൽ എല്ലാവരെയും ഇഷ്ട്ടപെടുത്തിയിരുന്നു, എന്നാൽ ചിത്രത്തിന്റെ ആദ്യ ഭാഗം അത്ര വിജയിച്ചിരുന്നില്ല, എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും പ്രേക്ഷകർ കാത്തിരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത