ഷാറുഖ് ഖാനെ കാണാന്‍ ഓമ്‌നിയില്‍ മുംബൈയിലേക്ക് പോയ സൈജു കുറുപ്പ്!!!

മലയാള സിനിമയിലേക്ക് അപ്രതീക്ഷിതമായി എത്തിയ താരമാണ് സൈജു കുറുപ്പ്. അതും ആദ്യ സിനിമയില്‍ തന്നെ നായകനായിട്ടാണ് സൈജുവിന്റെ എന്‍ട്രി. സഹനടനായും കൊമേഡിയനായും വില്ലനായും നായകനായും എല്ലാം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് സൈജു.

വാഹനപ്രേമിയല്ലെങ്കിലും അത്യാവശ്യം ക്രേസുള്ളയാളാണ് താരം. സേഫ്റ്റിയ്ക്ക് പ്രാധാന്യം നല്‍കിയുള്ള വാഹങ്ങളാണ് സൈജുവിന്റെ ചോയ്‌സ്. സൈജുവിന്റെ സാരഥിയായി ഇപ്പോള്‍ ബിഎംഡബ്ല്യു എക്‌സ് വണ്ണും ഹ്യുണ്ടെയ് അല്‍കസാറുമാണ് ഒപ്പമുള്ളത്.

സൈജു ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നതെല്ലാം നാഗ്പുരിലാണ്. അച്ഛന് ഡിഫന്‍സ് അഡ്മിനിസ്‌ട്രേഷനിലായിരുന്നു ജോലി. ബിടെക് പഠനം വരെ നാഗ്പുരിലായിരുന്നു. അതിനു ശേഷമാണ് കേരളത്തിലെത്തിയത്.

താരത്തിന്റെ വീട്ടിലെ ആദ്യത്തെ വാഹനം ലാംബി സ്‌കൂട്ടറാണ്. ലാംബിയില്‍ അച്ഛന്‍ സ്‌കൂട്ടറില്‍ ഓഫിസില്‍ നിന്നു വരുന്നതുമെല്ലാം ഓര്‍മ്മയുണ്ടെന്ന് സൈജു പറയുന്നു.
വൈകുന്നേരം ക്രിക്കറ്റ് കളിക്കുന്ന സമയത്തായിരിക്കും അച്ഛന്റെ വരവ്. ലാംബി സ്‌കൂട്ടറിന്റെ ശബ്ദം കേള്‍ക്കുമ്പോഴേ അത് അച്ഛനാവുമെന്നറിയാം.

മാരുതി 800 ആയിരുന്നു ആദ്യ ഫോര്‍വീല്‍ വാഹനം. ഡ്രൈവിങ് പഠിക്കാന്‍ സ്‌കൂളില്‍ പോയെങ്കിലും അതത്ര ക്ലിയറായില്ല. എന്റെ ഡ്രൈവിങ് ഒന്നു സ്മൂത്താക്കാനായിരുന്നു 800 വാങ്ങിയതെന്നും സൈജു പറയുന്നു.

അന്ന് മൂന്നു സുഹൃത്തുക്കളുമായി ഓമ്‌നിയില്‍ നാഗ്പുരില്‍നിന്നും മുംബൈ കാണാന്‍ പോയ യാത്രയുടെ ഓര്‍മ്മകളും താരം പങ്കുവച്ചു. തനിക്കന്ന് ഫോര്‍ വീല്‍ ഓടിക്കാന്‍ അറിയില്ല. പിന്നിലെ സീറ്റ് ഊരിവച്ച് ബെഡും തലയണയൊക്കെയാക്കിയായിരുന്നു യാത്ര. രണ്ടു ദിവസത്തെ യാത്രയായിരുന്നു.

അന്നൊക്കെ വിചാരിച്ചിരുന്നത് മുംബൈയില്‍ എത്തിയാല്‍ ബോളിവുഡ് താരങ്ങളെ കാണാന്‍ പറ്റുമെന്നായിരുന്നു. അന്നും ഇന്നും ഏറ്റവും അടുത്ത സുഹൃത്ത് രതീഷാണ്. അവനന്നെ ജോലിയുണ്ട്. അവന്റെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

ഗോവിന്ദയെയും ഷാറുഖ് ഖാനെയും കാണുക എന്നതായിരുന്നു യാത്രയില്‍ എന്റെ ലക്ഷ്യം. പക്ഷേ, അവിടെ ചെന്നപ്പോഴാണ് രതീഷ് പറയുന്നത് അവരെ ഒന്നും അങ്ങനെ കാണാന്‍ പറ്റില്ലെന്ന്. ലോഖണ്ഡ് വാലയില്‍ സിനിമാക്കാര്‍ താമസിക്കുന്ന സ്ഥലത്തു ചെന്നാല്‍ ചിലപ്പോള്‍ കാണാന്‍ പറ്റുമായിരിക്കും എന്നു പറഞ്ഞു. അതുകേട്ട് അങ്ങോട്ടുപോയി. ആകെ കാണാന്‍ കഴിഞ്ഞത് ഗണേഷ് ആചാരിയെന്ന കൊറിയോഗ്രഫറെ മാത്രമാണെന്നും സൈജു ഓര്‍മ്മിക്കുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago