“എന്റെ കണ്ണ് വലുതാണ്… അതുകൊണ്ട് സംഭവിച്ചു പോകുന്നതാണ് ഇതെല്ലാം” – സൈജു കുറുപ്പ്

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ വില്ലനായും സഹനടനായും ഹാസ്യ നടനായും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരമാണ് സൈജു കുറുപ്പ്. 2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സൈജു കുറുപ്പ്, ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു നടന്‍ എന്ന നിലയിലേക്ക് എത്തിപ്പെട്ടത്. സിനിമ എന്ന തന്റെ ആഗ്രഹത്തിന് വേണ്ടി ഒരുപാട് അലഞ്ഞ സമയത്ത് പലരം മാനസിക സംഘര്‍ഷങ്ങളിലൂടെയും താരം കടന്നു പോയിട്ടുണ്ട്.

അപ്പോഴെല്ലാം തനിക്ക് പിന്തുണ നല്‍കിയത് തന്റെ കുടുംബമാണെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി അരുണ്‍ വൈഗ സംവിധാനം ചെയ്ത ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന സിനിമ റിലീസ് ആയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈജുവിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ഉപചാരപൂര്‍വം ഗുണ്ടജയന്‍. തന്റെ നൂറാമത്തെ ചിത്രം നടന്‍ ദുല്‍ഖര്‍ നിര്‍മിച്ചതിന്റെ സന്തോഷവും സൈജുവിനുണ്ട്. തന്റെ അഭിനയത്തെ കുറിച്ച് താരം തന്നെ പറഞ്ഞ വാക്കുകളിലേക്ക്…

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ ഞാന്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുള്ളൂ. വില്ലന്‍ വേഷം ചെയ്തിരുന്ന ആള്‍ പിന്നീട് ഹാസ്യവേഷം അവതരിപ്പിക്കുന്ന പോലെയല്ല എന്റെ കാര്യത്തില്‍ സംഭവിച്ചത്. ചിലപ്പോള്‍ ഹ്യൂമര്‍ എന്റെ കണ്ണുകളിലോ ഞാന്‍ സംഭാഷണം അവതരിപ്പിക്കുന്നതിലോ ഉണ്ടായിരുന്നിരിക്കും. കണ്ണുകൊണ്ട് നിങ്ങളെ ചിരിപ്പിക്കുന്നത് ബോധപൂര്‍വമല്ല, സംഭവിച്ച് പോവുന്നതാണ്. അല്ലാതെ കണ്ണ് വച്ച് കോമഡി കാണിക്കണം എന്ന് ഞാന്‍ കരുതിയിട്ടില്ല.

കണ്ണ് നല്ല വലുതായത് കാരണം കണ്ണിന്റെ ചലനങ്ങളും ചേഷ്ഠകളുമെല്ലാം ആളുകള്‍ക്ക് നന്നായി കാണാനാകും. അതുകൊണ്ട് തന്നെ ക്ലോസപ്പ് ഷോട്ടൊക്കെ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്നതാണ് ഞാന്‍ കണ്ണുകൊണ്ട് അഭിനയിക്കുന്നതാണെന്ന്, സൈജു പറയുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിന് മുമ്പുള്ള ഇരുപത്തിയെട്ട് ചിത്രങ്ങളിലെ അനുഭവം വച്ച് എനിക്ക് ഹ്യൂമര്‍ ചെയ്യാന്‍ പറ്റുന്നതുമായിരുന്നിരിക്കും. പിന്നെ പലരും പറഞ്ഞ് കേട്ടിട്ടുള്ളത് തന്നെയാണ് ഈ കണ്ണിന്റെ കാര്യം. അത് ദൈവാനുഗ്രഹമാണ്… സൈജു കുറുപ്പ് പറയുന്നു…

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago