Categories: Film News

ബോക്സ്ഓഫീസ് കുലുക്കി അജയ് ദേവ്​ഗൺ ചിത്രം, കൂട്ടിന് മാധവനും ജ്യോതികയും; കളക്ഷൻ റിപ്പോർട്ട് പുറത്ത്

അജയ് ദേവ്‍ഗൺ നായകനായി എത്തിയ ചിത്രമായ ശെയ്‍ത്താൻ വമ്പൻ ഹിറ്റിലേക്ക്. ൻ ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ ശെയ്‍ത്താൻ വലി നേട്ടമുണ്ടാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അജയ് ദേവ്‍ഗണിനൊപ്പം മാധവനും ജ്യോതികയും ഈ ഹൊറർ ചിത്രത്തിൽ വേഷമിട്ടിരുന്നു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം ആകെ 180 കോടി രൂപയിൽ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. അജയ് ദേവ്‍ഗൺ തന്നെയാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. സംവിധാനം വികാസ് ബഹ്‍ൽ. സുധാകർ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

അജയ് ദേവ്‍ഗൺ നായകനായി വേഷമിട്ടതിൽ ഒടുവിൽ പ്രദർശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗൺ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നടൻ അജയ് ദേവ്‍ഗൺ മുമ്പ് സംവിധാനം നിർവഹിച്ചത് യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നീ ചിത്രങ്ങളാണ്.

Ajay Soni