മിനിസ്ക്രീനിലെ ഏറെ ആരാധകരുള്ള താരമാണ് സാജന് സൂര്യ. മിനിസ്ക്രീനിലെ മമ്മൂട്ടിയെന്നാണ് താരത്തിനെ വിശേഷിപ്പിക്കാറുള്ളത്. വര്‍ഷങ്ങളായി പ്രായം തോന്നാത്ത ചര്‍മ്മവുമായി സ്ക്രീനിലെ സജീവ സാന്നിധ്യമാണ് സാജന് സൂര്യ. സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരങ്ങളായ ശേഷം പേര് മാറ്റുന്നവര്‍ ഏറെയാണ്. പലരും പേരില്‍ തന്നെ ഭാഗ്യ പരീക്ഷണം നടത്തുന്നവരാണ്.
സാജന് സൂര്യയും തന്റെ പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സാജന് സൂര്യ എന്ന് അറിയപ്പെടുന്ന താരത്തിന്റെ യഥാര്‍ഥ പേര് സാജന് എസ് നായര്‍ എന്നായിരുന്നു. ഇത് പിന്നീട് മാറ്റിയാണ് സാജന് സൂര്യ എന്നാക്കി മാറ്റിയത്. ഇപ്പോഴിതാ തന്റെ പേരിലെ ജാതി വാല് വെട്ടി മാറ്റിയ കഥ പങ്കുവച്ചിരിക്കുകയാണ് താരം.
താരത്തിന്റെ ഔദ്യോഗിക പേര് സാജന് എസ് നായര്‍ എന്നാണ്. എന്നാല്‍ പലര്‍ക്കും അക്കാര്യം അറിയില്ല. നാടകത്തിലെത്തിയപ്പോഴാണ് താരം പേര് മാറ്റിയത്. അന്ന് മൈക്കില്‍ കൂടി വിളിച്ചു പറയുമ്പോള്‍ ഇന്ന വേഷം ചെയ്യുന്ന സാജന് എസ് നായര്‍ എന്ന് പറയുന്നത് അത്ര സുഖകരമായി തോന്നിയില്ല.
അന്നത്തെ നാടകത്തിന്റെ സംവിധായകനും ഗുരുനാഥനുമായ പരമേശ്വരന് കുരിയാത്തിയാണ് പേര് മാറ്റാന്‍ നിര്‍ദേശിച്ചത്. അങ്ങനെ സാജന് എന്ന തന്റെ പേരും അമ്മയുടെ പേരിലെ സൂര്യകലയിലെ സൂര്യയും ചേര്‍ത്ത് സാജന് സൂര്യ എന്നാക്കി മാറ്റി, അങ്ങനെയാണ് 25 കൊല്ലം മുന്‍പ് സാജന് സൂര്യ പിറന്നത്. അതേസമയം, പേര് മാറ്റത്തിന് പിന്നില്‍ ഇന്നത്തെ പോലെയുള്ള ട്രെന്‍ഡോ, സമുദായ പ്രശ്നങ്ങളോ ഒന്നും ഇല്ലെന്നും താരം പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…