സാജന്‍ എസ് നായര്‍ എന്ന് കേള്‍ക്കാന്‍ സുഖമില്ലായിരുന്നു!!! ജാതിവാല്‍ മുറിച്ചാണ് സാജന്‍ സൂര്യ ആയി

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരമാണ് സാജന്‍ സൂര്യ. മിനിസ്‌ക്രീനിലെ മമ്മൂട്ടിയെന്നാണ് താരത്തിനെ വിശേഷിപ്പിക്കാറുള്ളത്. വര്‍ഷങ്ങളായി പ്രായം തോന്നാത്ത ചര്‍മ്മവുമായി സ്‌ക്രീനിലെ സജീവ സാന്നിധ്യമാണ് സാജന്‍ സൂര്യ. സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരങ്ങളായ…

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരമാണ് സാജന്‍ സൂര്യ. മിനിസ്‌ക്രീനിലെ മമ്മൂട്ടിയെന്നാണ് താരത്തിനെ വിശേഷിപ്പിക്കാറുള്ളത്. വര്‍ഷങ്ങളായി പ്രായം തോന്നാത്ത ചര്‍മ്മവുമായി സ്‌ക്രീനിലെ സജീവ സാന്നിധ്യമാണ് സാജന്‍ സൂര്യ. സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരങ്ങളായ ശേഷം പേര് മാറ്റുന്നവര്‍ ഏറെയാണ്. പലരും പേരില്‍ തന്നെ ഭാഗ്യ പരീക്ഷണം നടത്തുന്നവരാണ്.

സാജന്‍ സൂര്യയും തന്റെ പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സാജന്‍ സൂര്യ എന്ന് അറിയപ്പെടുന്ന താരത്തിന്റെ യഥാര്‍ഥ പേര് സാജന്‍ എസ് നായര്‍ എന്നായിരുന്നു. ഇത് പിന്നീട് മാറ്റിയാണ് സാജന്‍ സൂര്യ എന്നാക്കി മാറ്റിയത്. ഇപ്പോഴിതാ തന്റെ പേരിലെ ജാതി വാല്‍ വെട്ടി മാറ്റിയ കഥ പങ്കുവച്ചിരിക്കുകയാണ് താരം.

താരത്തിന്റെ ഔദ്യോഗിക പേര് സാജന്‍ എസ് നായര്‍ എന്നാണ്. എന്നാല്‍ പലര്‍ക്കും അക്കാര്യം അറിയില്ല. നാടകത്തിലെത്തിയപ്പോഴാണ് താരം പേര് മാറ്റിയത്. അന്ന് മൈക്കില്‍ കൂടി വിളിച്ചു പറയുമ്പോള്‍ ഇന്ന വേഷം ചെയ്യുന്ന സാജന്‍ എസ് നായര്‍ എന്ന് പറയുന്നത് അത്ര സുഖകരമായി തോന്നിയില്ല.

അന്നത്തെ നാടകത്തിന്റെ സംവിധായകനും ഗുരുനാഥനുമായ പരമേശ്വരന്‍ കുരിയാത്തിയാണ് പേര് മാറ്റാന്‍ നിര്‍ദേശിച്ചത്. അങ്ങനെ സാജന്‍ എന്ന തന്റെ പേരും അമ്മയുടെ പേരിലെ സൂര്യകലയിലെ സൂര്യയും ചേര്‍ത്ത് സാജന്‍ സൂര്യ എന്നാക്കി മാറ്റി, അങ്ങനെയാണ് 25 കൊല്ലം മുന്‍പ് സാജന്‍ സൂര്യ പിറന്നത്. അതേസമയം, പേര് മാറ്റത്തിന് പിന്നില്‍ ഇന്നത്തെ പോലെയുള്ള ട്രെന്‍ഡോ, സമുദായ പ്രശ്‌നങ്ങളോ ഒന്നും ഇല്ലെന്നും താരം പറയുന്നു.