‘എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്’-കത്ത് പങ്കുവച്ച് സാജന്‍ സൂര്യ

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സാജന്‍ സൂര്യ. രണ്ടു പതിറ്റാണ്ട് കാലമായി സീരിയലില്‍ സജീവമാണ് സാജന്‍. സ്ത്രീ എന്ന പരമ്പരയില്‍ ഗോപന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സാജന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിനോടകം നൂറോളം പരമ്പരകളില്‍ സാജന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സാജന്‍ പങ്കുവച്ച കത്താണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

മകള്‍ എഴുതിയ കത്താണ് താരം പങ്കുവച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ആണ് മീനുകുട്ടി കത്തെഴുതിയിരിക്കുന്നത്. ഇന്നത്തെ പോസ്റ്റില്‍ വന്നതാണ് എന്നും എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത് ആണ് എന്നു കുറിച്ചാണ് സാജന്‍ കത്ത് പങ്കുവച്ചത്. ഒന്നുകൂടി വായിച്ചപ്പോള്‍ സോപ്പിന്റെ മണവും ഉണ്ടായിരുന്നു എന്നും താരം പറയുന്നു.

കത്ത് വായിക്കുന്നത് ഒരു പ്രത്യേക ഫീലാണ് എന്നും മകളുടെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകള്‍ ഒരുപാട് സന്തോഷം നല്‍കി എന്നും താരം പറയുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറച്ചു കുറഞ്ഞു പോയി എന്നും എന്നാല്‍ അടുത്ത തവണ നന്നായി ശ്രദ്ധിക്കും എന്നുമാണ് മീനുകുട്ടി കത്തില്‍ പറയുന്നത്.

ഒപ്പം അച്ഛനെയും അമ്മയെയും സോപ്പിടുന്നുമുണ്ട്. നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും നല്ല മാതാപിതാക്കള്‍. എന്റെ ഉറ്റ സുഹൃത്തുക്കള്‍ ആണെന്നു മീനു പറയുന്നു. നിരവധി ആളുകള്‍ ആണ് മീനുകുട്ടിയുടെ സത്യസന്ധമായ വരികളെ അഭിനന്ദിക്കുന്നത്. അതേസമയം ഒരു അച്ഛന്‍ എന്ന നിലയില്‍ സാജന് കിട്ടാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് ഇത് എന്ന് ആരാധകര്‍ പറയുന്നു.

Anu B