‘സോഷ്യല്‍ മീഡിയ വഴി സ്‌പോയിലേഴ്സ് വരുന്നതിന് മുന്‍പേ പോയി കാണാന്‍ നോക്കുക’ സി.ബി.ഐ 5 ദ ബ്രെയിനിനെ കുറിച്ച് കുറിപ്പ്

സേതുരാമയ്യരെന്ന സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായി മമ്മൂട്ടി തിരശീലയില്‍ നിറഞ്ഞാടിയ ചലച്ചിത്ര പരമ്പരയുടെ അഞ്ചാം ഭാഗം സി.ബി.ഐ 5 ദ ബ്രെയിന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാലിതാ ‘സോഷ്യല്‍ മീഡിയ വഴി സ്‌പോയിലേഴ്സ് വരുന്നതിന് മുന്‍പേ പോയി കാണാന്‍ നോക്കുക’ യെന്ന് പറഞ്ഞ് സജീഷ് സോമശേഖരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. ‘ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ്. ആ കാരണം ഒന്നു മാത്രം മതി ഈ സിനിമ ഇഷ്ടപ്പെടാന്‍. സിബിഐ ടീമുമായി ഉള്ള വിക്രമിന്റെ ഒത്തു ചേരല്‍ വളരെ ഇമോഷണല്‍ ആയി പ്രേക്ഷകരിലേക്കും എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞു’വെന്ന് കുറിപ്പില്‍ പറയുന്നു.

CBI 5 റീവ്യൂ (With out spoilers)
ഇതുവരെ ഇറങ്ങിയ സിബിഐ സീരീസ് സിനിമകളിൽ ആദ്യ രണ്ടു സിനിമകൾ മാത്രമേ നന്നായി ഇഷ്ട്ടപ്പെട്ടു എന്നു പറയാൻ പറ്റൂ. അതിൽ തന്നെ സെക്കന്റ് പാർട്ട് ആയ ‘ജാഗ്രത’യാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ഡയറിക്കുറിപ്പിനേക്കാൾ കുറച്ചുകൂടി എൻഗേജ് ചെയ്യിക്കുന്നതായി തോന്നിയത് ജാഗ്രതയാണ്. പിന്നീട് ഏറെ നാളുകൾക്ക് ശേഷം വന്ന’സേതുരാമയ്യർ സിബിഐ’ ആദ്യ രണ്ടു ഭാഗങ്ങളെ അപേക്ഷിച്ച് മോശം സിനിമ ആയിരുന്നു. ചുമ്മാ കുത്തിക്കയറ്റിയ റൊമാന്റിക്/കോമഡി സീനുകൾ സിനിമയുടെ മൂഡ് തന്നെ മാറ്റി. എങ്കിലും നല്ലൊരു ട്വിസ്റ്റ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് one time watchable ആയിരുന്നു. നാലാമത് ഇറങ്ങിയ ‘നേരറിയാൻ സിബിഐ’ യെ കുറിച്ച് ഒന്നും പറയാനില്ല. സതുരാമയ്യർ എന്ന കഥാപാത്രത്തെയും,സിബിഐ എന്ന സീരിസ്‌നേയും ആക്രിവിലയ്‌ക്ക് വിറ്റ പടമായിരുന്നു എന്ന് തോന്നിപ്പോയി.
അതുകൊണ്ടു തന്നെ യാതൊരു പ്രതീക്ഷയും ഇല്ലാതെയാണ് ‘സിബിഐ 5’ ന് പോയത്. തീയേറ്ററിൽ കൂടുതലും ഫാമിലി ഓഡിയൻസ് ആയിരുന്നു. (ഈ സീരിസിന് ഒരു നോസ്റ്റാൽജിക് ഫാക്ടർ കൂടി ഉള്ളത് കൊണ്ടാവാം)
സിനിമയെ കുറിച്ചു പറഞ്ഞാൽ.
ഇഷ്ടപെട്ടവ:
1 ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ്. ആ കാരണം ഒന്നു മാത്രം മതി ഈ സിനിമ ഇഷ്ടപ്പെടാൻ. സിബിഐ ടീമുമായി ഉള്ള വിക്രമിന്റെ ഒത്തു ചേരൽ വളരെ ഇമോഷണൽ ആയി പ്രേക്ഷകരിലേക്കും എത്തിക്കാൻ സംവിധായകന് കഴിഞ്ഞു.
2. ചെറിയ ഡീറ്റൈൽസിൽ പോലും കൊടുത്ത ശ്രദ്ധ. കുറച്ചു പഴയ കാലഘട്ടം കാണിക്കുമ്പോൾ മൊബൈലിലും വാഹനങ്ങളിലും ഒക്കെ ആ മാറ്റം കാണാം.
3. മൂന്നും നാലും ഭാഗങ്ങളെ അപേക്ഷിച്ച് കൂതറ കോമഡികളോ,സില്ലി പ്രണയ രംഗങ്ങളോ, ചായപ്പൊടി/ബിസ്ക്കറ്റ് പരസ്യങ്ങളോ ഇല്ല. സേതുരാമയ്യരുടെ ബുദ്ധി ഷോ ഓഫ് ചെയ്യുന്ന ‘പട്ടി ഷോ’കളോ ഇല്ല.
4. സായ് കുമാർ
ഇഷ്ട്ടപെടാത്തവ:
1 ക്രൈം മിസ്റ്ററി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ശ്രദ്ധിചു കണ്ടാൽ കുറ്റവാളിയെ ഗസ് ചെയ്യാൻ പറ്റും. ‘But why..?’ എന്ന് ചിന്തിക്കും.
കൊലപാതകത്തിന്റെ കാരണം അറിയുമ്പോൾ “ഇതെല്ലാം ഒരു റീസണാ…?” എന്ന് തോന്നിപ്പോകും.
2. മലയാളത്തിലെ മികച്ച ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് കയ്യിൽ ഉണ്ടായിട്ടും അത് അതിന്റെ ഫുൾ പൊട്ടൻഷലിൽ ഉപയോഗിക്കാൻ പറ്റിയില്ല.
മൊത്തത്തിൽ നോക്കിയാൽ സിബിഐ സീരീസിൽ എന്റെ മൂന്നാമത്തെ ഇഷ്ട്ട സിനിമ. സോഷ്യൽ മീഡിയ വഴി സ്പോയിലേഴ്‌സ് വരുന്നതിന് മുൻപേ പോയി കാണാൻ നോക്കുക.
വാൽകഷ്ണം: സിനിമയിൽ മമ്മൂട്ടിക്ക് 2 ഇൻട്രോ ഉണ്ട് . ആദ്യത്തെ കുറച്ച് subtle ആയ ഒന്ന്. പിന്നീട് അത് പോരെന്ന് തോന്നിയത് കൊണ്ടാവും, കേരളത്തിൽ വരുമ്പോൾ കാമറ കറക്കിയൊക്കെ വേറൊരു ഇൻട്രോ…. അത് ഒഴിവാക്കാമായിരുന്നു…
Gargi