‘നായകന്‍ കാണിക്കുന്ന പെടാപ്പാടുകള്‍ കണ്ടപ്പോള്‍ ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടന്റെ’ ഓര്‍മ്മ വന്നു’

യുവതാരങ്ങളായ മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ക്രിസ്റ്റി. ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നായകന്‍ കാണിക്കുന്ന പെടാപ്പാടുകള്‍ കണ്ടപ്പോള്‍ ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടന്റെ’ ഓര്‍മ്മ വന്നുവെന്നാണ് ഹരിപ്പാട് സജിപുഷ്‌കരന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഈ ചിത്രം കാണണ്ടാ എന്നു വിചാരിച്ചിരുന്നതാണ്,വെറുതെ വേറെ പടങ്ങള്‍ കാണാനില്ലാത്തതിനാല്‍ തീരെ താല്പര്യമില്ലാതെയാണ് കണ്ടത് ‘.ക്രിസ്റ്റി’ എന്ന പേര് കേള്‍ക്കുമ്പോള്‍ നായകന്റെെതാണെന്ന് വിചാരിച്ചു ആ വിചാരം തെറ്റാണെന്നു പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി.നായകന്റെ പേര് ‘റോയ്’ എന്നാണ്,അങ്ങിനെ ഇട്ടാല്‍ ഈയിടെ ഇറങ്ങിയ സുരാജിന്റെ സിനിമയുമായി സാമ്യപ്പെടുമെന്നു വിചാരിച്ചാവും സംവിധായകന്‍ നായികയുടെ പേരിട്ടത്.തിരുവനന്തപുരത്തിനടുത്തുള്ള പൂവാര്‍ എന്ന സ്ഥലം ആണ് ലൊക്കേഷന്‍ .അവിടെ തന്നെ നടന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരം തന്നെയാണ് ചിത്രം .യുവതാരങ്ങളില്‍ ശ്രദ്ധേയനായ മാത്യൂ തോമസിന്റെയും നായിക മാളവിക മോഹന്റെയും പ്രകടനം തന്നെയാണ് ചിത്രത്തെ സജീവമാക്കി നിര്‍ത്തുന്നത്.ഫാദറായി എതതിയ രാജേഷ് മാധവന്റെ ചില പ്രകടനങ്ങള്‍ ചിരിയുണര്‍ത്തി. (മരണവീട്ടില്‍ വെച്ചു ക്രിക്കറ്റ് ബാറ്റിനു പിടിയിടുന്ന കാര്യം രഹസ്യമായി പറഞ്ഞിട്ട് പരസ്യമായി പള്ളിക്കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കണം എന്നുള്ളതും ഇന്നത്തെ ഒരു ദിവസം ആത്മാവിന് ഒന്നും സംഭവിക്കാതെ ഞാന്‍ നോക്കിക്കൊള്ളാം എന്ന ഡയലോഗും) അതുപോലെ ഇമിഗ്രേഷന്‍ ഓഫീസറായി എത്തിയ ചെറുപ്പക്കാരന്‍ നടനും കൊള്ളാമായിരുന്നു.മാലി ദ്വീപിന്റെ സൗന്ദര്യം ഒപ്പിയെടുത്ത സിനിമോട്ടൊഗ്രാഫി വിഭാഗവും കൊള്ളാം .ഇതിലെ അവസാനരംഗത്ത് എയര്‍പോര്‍ട്ടില്‍ വെച്ചു നായകന്‍ കാണിക്കുന്ന പെടാപ്പാടുകള്‍ കണ്ടപ്പോള്‍ ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടന്റെ’ ഓര്‍മ്മ വന്നുവെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi