ഒരുപാട് ഗ്ളാമർ വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ആ ഒരു കാര്യത്തിൽ എനിക്ക് നിർബന്ധം ഉണ്ട്!

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ ആളാണ് സജിതാ ബേട്ടി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം തന്നെ ഒരുപോലെ തിളങ്ങിയ താരം കൂടിയാണ് സജിത. മിനിസ്‌ക്രീനിൽ പല ശക്തമായ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും സിനിമയിൽ ശോഭിക്കാൻ താരത്തിന് അതികം കഴിഞ്ഞിരുന്നില്ല. വില്ലത്തി വേഷങ്ങളിൽ ആയിരുന്നു താരം കൂടുതലും പരമ്പരകളിൽ തിളങ്ങി നിന്നത്. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായ താരം പൊതു വേദികളിലും വളരെ സജീവം ആയിരുന്നു. മകൾ ജനിച്ചതോട് കൂടി താരം അഭിനയ ജീവിതത്തിനു ഇടവേള നൽകി കുടുംബ കാര്യങ്ങൾ നോക്കി ജീവിക്കുകയാണ്. ഭർത്താവിനും മകൾക്കുമൊപ്പം കുറച്ച് നാളുകൾ വിദേശത്തായിരുന്ന താരം ഇപ്പോൾ നാട്ടിൽ ആണ്.

എനിക്ക് എല്ലാ വിധ പിന്തുണയും നൽകികൊണ്ട് ഭർത്താവ് കൂടെ തന്നെ ഉണ്ടെന്നു താരം പറഞ്ഞിരുന്നു. ഗർഭിണി ആയിരുന്ന സമയത്ത് പോലും താരം അഭിനയിച്ചിരുന്നു. ചെയ്തു പഴകിയ വേഷങ്ങൾ തന്നെയാണ് തന്നെ വീണ്ടും തേടി എത്തുന്നത്. അത് കൊണ്ട് തന്നെ ആണ് അഭിനയത്തിൽ നിന്ന് അൽപ്പം ഇടവേള എടുത്തത്. എന്നാൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ വീണ്ടും താൻ അഭിനയത്തിലേക്ക് തിരികെ വരുമെന്നും താരം പറഞ്ഞു.

സീരിയലുകളിൽ കാവ്യാഞ്ജലി, ആലിപ്പഴം എന്നിവയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ സജിതയ്ക്ക് അവസരം ലഭിച്ചു. അത് കൊണ്ട് തന്നെ താരം ഇന്നും സീരിയൽ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ്. പരമ്പരകളിൽ നിറഞ്ഞു നിന്ന സമയത്തും സിനിമയിൽ ഗ്ലാമർ വേഷങ്ങളിൽ താരം എത്തിയിരുന്നു. എന്നാൽ ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചാലും താൻ പർദ്ദ ധരിക്കാതെ പുറത്തിറങ്ങാറില്ല എന്നാണ് സജിത പറയുന്നത്.

Sreekumar

Recent Posts

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

26 mins ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

47 mins ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

55 mins ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

1 hour ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

1 hour ago