പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍, സജിത ബേട്ടി

ബാലതാരമായി അഭിനയമേഖലയിലേക്കെത്തിയ സജിത ബേട്ടി വില്ലത്തി വേഷങ്ങളില്‍ ഒരുപാട് തിളങ്ങിയ നടിയാണ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വിവാഹശേഷം അഭിനയം നിര്‍ത്തിയതല്ലെന്നും അങ്ങനെയൊരു തീരുമാനമില്ലെന്നും സജിത ബേട്ടി തുറന്ന് പറഞ്ഞു. അഭിനയത്തെ കുറിച്ചും, വിവാഹജീവിതത്തെ കുറിച്ചും സജിത പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാകുകയാണ്.

സജിതയുടെ വാക്കുകള്‍-
മുന്‍പ് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താന്‍ അതില്‍ നിന്നും പെട്ടെന്ന് ട്രഡീഷണല്‍ ആയതൊന്നും അല്ല. പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് ഞാന്‍. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു.ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിച്ചു പോരുകയാണ്. എന്ന് കരുതി സിനിമയിലോ സീരിയലിലോ എത്തുമ്പോളും അതേ വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാറില്ലെന്നും നടി വ്യക്തമാക്കുന്നു. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും.
ഇനിയും അങ്ങനെ തന്നെ ആയിരിക്കും അത്തരത്തിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവായ ഷമാസിക്ക സമ്മതിക്കുകയുമില്ലെന്നും നടി പറയുന്നു. ഭര്‍ത്താവ് എന്റെ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്ന ആളാണ്. പടച്ചോന്റെ കൃപ കൊണ്ടാണ് അദ്ദേഹത്തെ തനിക്ക് ലഭിച്ചത്.
പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഇനി നല്ല കഥാപാത്രങ്ങള്‍ ശരിയായി വന്നാല്‍ അഭിനയത്തിലേക്ക് തന്നെ താന്‍ തിരിച്ചു വരും. സിനിമയിലേക്കുള്ള നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച പോലൊരു കഥാപത്രം ഇനിയും കിട്ടിയിട്ടില്ല.ഞാന്‍ മുന്‍പ് ചെയ്തിട്ടുള്ള വില്ലത്തി കഥാപാത്രങ്ങളെ പറ്റിയാണ് ഇപ്പോഴും എന്നെ കാണുന്ന ആളുകള്‍ സംസാരിക്കാറുള്ളത്. ഇനിയും വില്ലത്തി ആണെങ്കിലും സാധാരണ കഥാപാത്രം ആണെങ്കിലും അതൊരു ലീഡ് റോള്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ടെന്നാണ് നടി പറയുന്നത്. സീരിയലുകളുടെ കാര്യത്തില്‍ മാത്രമേ ഈയൊരു വാശിയുള്ളു. സിനിമയില്‍ നായിക കഥാപാത്രം തന്നെ വേണമെന്നൊന്നും ഞാന്‍ പറയില്ല. എന്നോട് വീണ്ടും അഭിനയത്തിലേക്ക് പോവാന്‍ ഷാമസിക്ക പറയാറുണ്ട്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാര്‍ ആണ്. അപ്പോള്‍ നീ അഭിനയിക്കണം. എന്തിനും കൂട്ടായി ഞാന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

Rahul

Recent Posts

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

2 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

3 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

16 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

16 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

17 hours ago