പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍, സജിത ബേട്ടി

ബാലതാരമായി അഭിനയമേഖലയിലേക്കെത്തിയ സജിത ബേട്ടി വില്ലത്തി വേഷങ്ങളില്‍ ഒരുപാട് തിളങ്ങിയ നടിയാണ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വിവാഹശേഷം അഭിനയം നിര്‍ത്തിയതല്ലെന്നും അങ്ങനെയൊരു തീരുമാനമില്ലെന്നും സജിത ബേട്ടി തുറന്ന്…

ബാലതാരമായി അഭിനയമേഖലയിലേക്കെത്തിയ സജിത ബേട്ടി വില്ലത്തി വേഷങ്ങളില്‍ ഒരുപാട് തിളങ്ങിയ നടിയാണ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വിവാഹശേഷം അഭിനയം നിര്‍ത്തിയതല്ലെന്നും അങ്ങനെയൊരു തീരുമാനമില്ലെന്നും സജിത ബേട്ടി തുറന്ന് പറഞ്ഞു. അഭിനയത്തെ കുറിച്ചും, വിവാഹജീവിതത്തെ കുറിച്ചും സജിത പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാകുകയാണ്.

സജിതയുടെ വാക്കുകള്‍-
മുന്‍പ് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താന്‍ അതില്‍ നിന്നും പെട്ടെന്ന് ട്രഡീഷണല്‍ ആയതൊന്നും അല്ല. പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് ഞാന്‍. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു.ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിച്ചു പോരുകയാണ്. എന്ന് കരുതി സിനിമയിലോ സീരിയലിലോ എത്തുമ്പോളും അതേ വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാറില്ലെന്നും നടി വ്യക്തമാക്കുന്നു. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും.
ഇനിയും അങ്ങനെ തന്നെ ആയിരിക്കും അത്തരത്തിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവായ ഷമാസിക്ക സമ്മതിക്കുകയുമില്ലെന്നും നടി പറയുന്നു. ഭര്‍ത്താവ് എന്റെ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്ന ആളാണ്. പടച്ചോന്റെ കൃപ കൊണ്ടാണ് അദ്ദേഹത്തെ തനിക്ക് ലഭിച്ചത്.
പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഇനി നല്ല കഥാപാത്രങ്ങള്‍ ശരിയായി വന്നാല്‍ അഭിനയത്തിലേക്ക് തന്നെ താന്‍ തിരിച്ചു വരും. സിനിമയിലേക്കുള്ള നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച പോലൊരു കഥാപത്രം ഇനിയും കിട്ടിയിട്ടില്ല.ഞാന്‍ മുന്‍പ് ചെയ്തിട്ടുള്ള വില്ലത്തി കഥാപാത്രങ്ങളെ പറ്റിയാണ് ഇപ്പോഴും എന്നെ കാണുന്ന ആളുകള്‍ സംസാരിക്കാറുള്ളത്. ഇനിയും വില്ലത്തി ആണെങ്കിലും സാധാരണ കഥാപാത്രം ആണെങ്കിലും അതൊരു ലീഡ് റോള്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ടെന്നാണ് നടി പറയുന്നത്. സീരിയലുകളുടെ കാര്യത്തില്‍ മാത്രമേ ഈയൊരു വാശിയുള്ളു. സിനിമയില്‍ നായിക കഥാപാത്രം തന്നെ വേണമെന്നൊന്നും ഞാന്‍ പറയില്ല. എന്നോട് വീണ്ടും അഭിനയത്തിലേക്ക് പോവാന്‍ ഷാമസിക്ക പറയാറുണ്ട്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാര്‍ ആണ്. അപ്പോള്‍ നീ അഭിനയിക്കണം. എന്തിനും കൂട്ടായി ഞാന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.