ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയുമായിരുന്നില്ല!

ട്രാൻസ്‌ജെൻഡർ യുവതികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിവരികയാണ്, പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ അവരെ സമൂഹം കാണുന്നത്,  അവരോടുള്ള പെരുമാറ്റത്തിൽ ഇപ്പോൾ പല മാറ്റങ്ങളും വന്നിട്ടുണ്ട്, അവർക്ക് വേണ്ടി പ്രത്യേക സംഘടനകളും മറ്റു ആനുകൂല്യങ്ങളും ഒക്കെ ഇപ്പോൾ ഉണ്ട്, എന്നാലും ചിലർക്ക് അവരോടുള്ള കാഴ്ചപ്പാട് ഒട്ടും തന്നെ  മാറിയിട്ടില്ല, സമൂഹത്തിൽ ഇങനെ ഉള്ളവർക്ക് യാതൊരു വിലയും നൽകാത്ത ചിലർ ഉണ്ട്, ഇപ്പോഴും തികഞ്ഞ അനീതി ഇവർ നേരിടുന്നുണ്ട്. അത്തരത്തിൽ സമൂഹത്തിന്റെ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു യുവതിയാണ് സജ്‌ന ഷാജി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചൂടിപിടിച്ചു നടക്കുന്ന ചർച്ചയാണ് സജ്‌ന ഷാജിയുടെ ജീവിത കഥ. സജ്നയുടെ ഭാര്യ എന്ന് അവകാശപെട്ടുകൊണ്ട് ഒരു യുവതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇത് കൂടി ആയപ്പോഴേക്കും സജ്‌നക്കു നേരെയുടെ വ്യക്തി ഹത്യ ഇരട്ടിയായി. സജ്‌ന ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതും വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് സജ്‌ന.
ഫൈരുനീസ എന്ന് പേരുപറഞ്ഞു ഒരു യുവതിയാണ് സജ്‌ന തന്നെ വിവാഹം ചെയ്തു തന്റെ ജീവിതം ഇല്ലാതാക്കിയെന്നും അത് മൂലം തനിക്ക് തന്റെ കുടുംബം പോലും നഷ്ടപ്പെട്ടെന്നും സജ്നയുടെ പേരിൽ ഗുരുതര ആരോപണവുമായി എത്തിയത്. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് സജ്‌ന ഇപ്പോൾ. സജ്നയുടെ ഇരുപതാം വയസിൽ ആയിരുന്നു ആ യുവതിയുമായി വിവാഹം നടന്നത്. വിവാഹ മോചനത്തിനായി ആദ്യം കേസ് കൊടുത്തതും താൻ ആയിരുന്നു.  വീട്ടുകാരുടെ നിർബന്ധ പ്രകാരം ആയിരുന്നു തന്റെ വിവാഹം നടന്നത്. വിവാഹം വേണ്ടെന്നു അവരോട് പറഞ്ഞപ്പോൾ ഫൈറൂനീസ ആത്മഹത്യാ ഭീഷണി മുഴക്കിയതിനാൽ ആണ് വിവാഹത്തിന് സമ്മതിച്ചത്.
വിവാഹശേഷം ആദ്യ ഭാര്യയുമായി ഒരു വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും ഇരുവരും രണ്ടു മുറികളിൽ ആയിരുന്നു താമസിച്ചതെന്നും ആ സമയത്ത് ഫൈറുനീസക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിൽ ഉള്ള കുഞ്ഞിന് ഇന്ന് ഒന്നര വയസ്സ് പ്രായം ഉണ്ട്. ഒരു പുരുഷന്റെ കർത്തവ്യം നിറവേറ്റി കൊടുക്കാൻ എനിക്കാവുമായിരുന്നില്ല. അത് കൊണ്ട് അവളും മറ്റൊരു പുരുഷനും തമ്മിലുണ്ടായിരുന്ന ആ ബന്ധം ഞാൻ തടയാതിരുന്നത്.-സജ്‌ന പറഞ്ഞു.
ജന്മം കൊണ്ട് പുരുഷൻ ആയിരുന്നെങ്കിലും ഒരിക്കലും ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താൻ ഉള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു. സ്ത്രീയായി മാത്രം ജീവിക്കാൻ ആഗ്രഹിച്ച എന്റെ മനസിന് ഒരിക്കലും മറ്റൊരു സ്ത്രീയോട് മറ്റൊരു തരത്തിലെ വിചാരങ്ങളും എനിക്ക് തോന്നിയിരുന്നില്ല. സമൂഹം ആണും പെണ്ണും കെട്ടവൻ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന വേദന വളരെ വലുതാണ്. നല്ലവരായ കുറച്ച് മനുഷ്യരുടെ സഹായം കൊണ്ട് എന്റെ അക്കൗണ്ടിൽ ഇരുപതിനായിരം രൂപ വീണിട്ടുണ്ട്. ആ ക്യാഷ് എനിക്ക് വേണ്ട. ഇനിയും ഇരന്നു ജീവിക്കാൻ വയ്യ. ഞാൻ വീണ്ടും ബിരിയാണി കച്ചവടത്തിന് ഇറങ്ങുകയാണ്. കഴിയുമെങ്കിൽ ബിരിയാണി വാങ്ങി എന്നെ നിങ്ങൾ സഹായിക്കു. സജ്‌ന പറഞ്ഞു.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago