News

ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയുമായിരുന്നില്ല!

Sajna Shaji story

ട്രാൻസ്‌ജെൻഡർ യുവതികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിവരികയാണ്, പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ അവരെ സമൂഹം കാണുന്നത്,  അവരോടുള്ള പെരുമാറ്റത്തിൽ ഇപ്പോൾ പല മാറ്റങ്ങളും വന്നിട്ടുണ്ട്, അവർക്ക് വേണ്ടി പ്രത്യേക സംഘടനകളും മറ്റു ആനുകൂല്യങ്ങളും ഒക്കെ ഇപ്പോൾ ഉണ്ട്, എന്നാലും ചിലർക്ക് അവരോടുള്ള കാഴ്ചപ്പാട് ഒട്ടും തന്നെ  മാറിയിട്ടില്ല, സമൂഹത്തിൽ ഇങനെ ഉള്ളവർക്ക് യാതൊരു വിലയും നൽകാത്ത ചിലർ ഉണ്ട്, ഇപ്പോഴും തികഞ്ഞ അനീതി ഇവർ നേരിടുന്നുണ്ട്. അത്തരത്തിൽ സമൂഹത്തിന്റെ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു യുവതിയാണ് സജ്‌ന ഷാജി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചൂടിപിടിച്ചു നടക്കുന്ന ചർച്ചയാണ് സജ്‌ന ഷാജിയുടെ ജീവിത കഥ. സജ്നയുടെ ഭാര്യ എന്ന് അവകാശപെട്ടുകൊണ്ട് ഒരു യുവതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇത് കൂടി ആയപ്പോഴേക്കും സജ്‌നക്കു നേരെയുടെ വ്യക്തി ഹത്യ ഇരട്ടിയായി. സജ്‌ന ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതും വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് സജ്‌ന.Sajna Shaji

ഫൈരുനീസ എന്ന് പേരുപറഞ്ഞു ഒരു യുവതിയാണ് സജ്‌ന തന്നെ വിവാഹം ചെയ്തു തന്റെ ജീവിതം ഇല്ലാതാക്കിയെന്നും അത് മൂലം തനിക്ക് തന്റെ കുടുംബം പോലും നഷ്ടപ്പെട്ടെന്നും സജ്നയുടെ പേരിൽ ഗുരുതര ആരോപണവുമായി എത്തിയത്. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് സജ്‌ന ഇപ്പോൾ. സജ്നയുടെ ഇരുപതാം വയസിൽ ആയിരുന്നു ആ യുവതിയുമായി വിവാഹം നടന്നത്. വിവാഹ മോചനത്തിനായി ആദ്യം കേസ് കൊടുത്തതും താൻ ആയിരുന്നു.  വീട്ടുകാരുടെ നിർബന്ധ പ്രകാരം ആയിരുന്നു തന്റെ വിവാഹം നടന്നത്. വിവാഹം വേണ്ടെന്നു അവരോട് പറഞ്ഞപ്പോൾ ഫൈറൂനീസ ആത്മഹത്യാ ഭീഷണി മുഴക്കിയതിനാൽ ആണ് വിവാഹത്തിന് സമ്മതിച്ചത്.

വിവാഹശേഷം ആദ്യ ഭാര്യയുമായി ഒരു വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും ഇരുവരും രണ്ടു മുറികളിൽ ആയിരുന്നു താമസിച്ചതെന്നും ആ സമയത്ത് ഫൈറുനീസക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിൽ ഉള്ള കുഞ്ഞിന് ഇന്ന് ഒന്നര വയസ്സ് പ്രായം ഉണ്ട്. ഒരു പുരുഷന്റെ കർത്തവ്യം നിറവേറ്റി കൊടുക്കാൻ എനിക്കാവുമായിരുന്നില്ല. അത് കൊണ്ട് അവളും മറ്റൊരു പുരുഷനും തമ്മിലുണ്ടായിരുന്ന ആ ബന്ധം ഞാൻ തടയാതിരുന്നത്.-സജ്‌ന പറഞ്ഞു.

ജന്മം കൊണ്ട് പുരുഷൻ ആയിരുന്നെങ്കിലും ഒരിക്കലും ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താൻ ഉള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു. സ്ത്രീയായി മാത്രം ജീവിക്കാൻ ആഗ്രഹിച്ച എന്റെ മനസിന് ഒരിക്കലും മറ്റൊരു സ്ത്രീയോട് മറ്റൊരു തരത്തിലെ വിചാരങ്ങളും എനിക്ക് തോന്നിയിരുന്നില്ല. സമൂഹം ആണും പെണ്ണും കെട്ടവൻ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന വേദന വളരെ വലുതാണ്. നല്ലവരായ കുറച്ച് മനുഷ്യരുടെ സഹായം കൊണ്ട് എന്റെ അക്കൗണ്ടിൽ ഇരുപതിനായിരം രൂപ വീണിട്ടുണ്ട്. ആ ക്യാഷ് എനിക്ക് വേണ്ട. ഇനിയും ഇരന്നു ജീവിക്കാൻ വയ്യ. ഞാൻ വീണ്ടും ബിരിയാണി കച്ചവടത്തിന് ഇറങ്ങുകയാണ്. കഴിയുമെങ്കിൽ ബിരിയാണി വാങ്ങി എന്നെ നിങ്ങൾ സഹായിക്കു. സജ്‌ന പറഞ്ഞു.

Trending

To Top
Don`t copy text!