പ്രഭാസ് ചിത്രം ‘സലാറിന്റെ’ ടീസർ ജൂലൈ ആദ്യ വാരത്തിലെത്തും!

കെജിഎഫ് ഫെയിം പ്രശാന്ത് നീൽ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് സലാർ. ആരാധകർ ഏറെ പ്രതീക്ഷയർപ്പിക്കുന്ന സലാറിന്റെ ടീസർ ജൂലൈ ആദ്യവാരം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഏവരും സിനിമയുടെ ടീസർ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്.


സലാറിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്.സെപ്റ്റംബർ 28 ന് തിയേറ്ററുകളിൽ വൻ റിലീസിന് ഒരുങ്ങുകയാണ് സിനിമ. ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും സലാറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് സലാറിൽ അവതരിപ്പിക്കുന്നത് വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ്. കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങൾ അണിഞ്ഞ് കറുത്ത ഗോപിക്കുറിയണിഞ്ഞ് ഒരു വില്ലൻ ഛായയിലെത്തിയ താരത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഹൊംബാളെ ഫിലിംസിൻറെ ബാനറിൽ വിജയ് കിരഗണ്ഡൂർ നിർമ്മിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുകയെന്നാണ് റിപ്പോർട്ട്. സലാറിന്റെ ആദ്യ ഭാഗം സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തുമെന്നും സലാറിന്റെ രണ്ടാം ഭാഗം അടുത്ത വർഷം പ്രദർശനത്തിനെത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ടീസർറ റിലീസ് തീയതിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ