Film News

കേട്ടാൽ തന്നെ ഞെട്ടി പോകും! കോടികളൊക്കെ വെറും നിസാരം, സലാറ് സംവിധായകൻ പ്രശാന്ത് നീലിന്റെ പ്രതിഫലം അറിയാം

യാഷിന്റെ കെജിഎഫ് എന്ന ചിത്രത്തിന്റെ രണ്ട് ഭാ​ഗങ്ങളിലൂടെ പ്രശാന്ത് നീൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളായി മാറിയിരുന്നു.
പ്രഭാസ് നായകനായ സലാർ സിനിമയുടെ സംവിധായകനും പ്രശാന്ത് നീലാണ്. തന്റെ 21 വർഷത്തെ സിനിമാ ജീവിതത്തിൽ പ്രവർത്തിച്ചവരിൽ പ്രശാന്ത് നീലാണ് മികച്ച സംവിധായകൻ എന്നുള്ള പ്രഭാസിന്റെ വാക്കുകൾ ആരാധകർ ഏറെ ചർച്ച ചെയ്തിരുന്നു. ഇപ്പോൾ പ്രശാന്ത് നീലിന് സലാർ സിനിമയ്‍ക്കായി എത്ര പ്രതിഫലം ലഭിച്ചുവെന്ന ചില വിവരങ്ങളാണ് സിനിമ ലോകത്ത് ചർച്ച.

പ്രശാന്തിന് പതിഫലമായി ലഭിച്ചത് 100 കോടി രൂപയാണ് എന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സലാർ ആഗോളതലത്തിൽ ആകെ 402 കോടി രൂപ നേടിയെന്നുള്ള ബോക്സ് ഓഫീസ് റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. കേരളത്തിൽ സലാർ വിതരണം ചെയ്‍തത് ചിത്രത്തിൽ വർദ്ധരാജ് മാന്നാർ ആയി എത്തിയ നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസായിരുന്നു. പൃഥ്വിരാജും നിർണായക വേഷത്തിൽ എത്തിയ ചിത്രത്തിന് കേരളത്തിൽ മികച്ച വരവേൽപ്പാണ് ലഭിച്ചത്. സലാറിലെ പൃഥ്വിരാജിന്റെ പ്രകടനം പ്രഭാസും താരത്തിന്റെ ആരാധകരുമൊക്കെ അഭിനന്ദിച്ചിരുന്നു. സലാറിന്റെ ഇമോഷണൽ വശങ്ങൾ മികച്ചതാകാൻ ചിത്രത്തിൽ സഹായകമായത് പൃഥ്വിരാജ് ആണെന്നാണ് തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം പറയുന്നത്.

Gargi