മലയാളത്തിന്റെ പ്രിയതാരം നടന് പൃഥ്വിരാജിന് പിറന്നാള്‍ സമ്മാനവുമായി സലാര്‍ ടീം. വരദരാജ മന്നാറായിട്ടാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. പൃഥ്വിയുടെ ജന്മദിനത്തില് സലാറിലെ കഥാപാത്രമായ വരദരാജ മന്നാറുടെ പുതിയ പോസ്റ്ററാണ് പൃഥ്വിയ്ക്ക് ആശംസകള്‍ നേര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
സൂപ്പര്‍ഹിറ്റായ കെജിഎഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ചിത്രത്തില്‍ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ആരാധക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍.
കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കെല്ലാം വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.
ചിത്രത്തിന്റെ ടീസറും പോസ്റ്ററും എല്ലാം വൈറലായിരുന്നു. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയാവുന്നത്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവന് ഗൗഡയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം രവി ബസ്രുവാണ്. ഡിസംബര്‍ 22-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…