വരദരാജ മന്നാര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി സലാര്‍ ടീം!!

മലയാളത്തിന്റെ പ്രിയതാരം നടന്‍ പൃഥ്വിരാജിന് പിറന്നാള്‍ സമ്മാനവുമായി സലാര്‍ ടീം. വരദരാജ മന്നാറായിട്ടാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. പൃഥ്വിയുടെ ജന്മദിനത്തില്‍ സലാറിലെ കഥാപാത്രമായ വരദരാജ മന്നാറുടെ പുതിയ പോസ്റ്ററാണ് പൃഥ്വിയ്ക്ക് ആശംസകള്‍ നേര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.…

മലയാളത്തിന്റെ പ്രിയതാരം നടന്‍ പൃഥ്വിരാജിന് പിറന്നാള്‍ സമ്മാനവുമായി സലാര്‍ ടീം. വരദരാജ മന്നാറായിട്ടാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. പൃഥ്വിയുടെ ജന്മദിനത്തില്‍ സലാറിലെ കഥാപാത്രമായ വരദരാജ മന്നാറുടെ പുതിയ പോസ്റ്ററാണ് പൃഥ്വിയ്ക്ക് ആശംസകള്‍ നേര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

സൂപ്പര്‍ഹിറ്റായ കെജിഎഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ചിത്രത്തില്‍ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ആരാധക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍.

കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കെല്ലാം വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.

ചിത്രത്തിന്റെ ടീസറും പോസ്റ്ററും എല്ലാം വൈറലായിരുന്നു. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയാവുന്നത്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം രവി ബസ്രുവാണ്. ഡിസംബര്‍ 22-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നത്.