തന്നോട് ആ സിനിമ വിട്ടുവളയരുതെന്നു എല്ലാവരും പറഞ്ഞു, പക്ഷെ ഞാൻ അതു വേണ്ടാന്ന് വെച്ച്, ഇപ്പോൾ അതോർക്കുമ്പോൾ സങ്കടമുണ്ട്, സലിംകുമാർ 

Follow Us :

മലയാളത്തിൽ നിരവധി ഹാസ്യ, സീരിയസ് ആയ വേഷങ്ങൾ ചെയ്യ്ത നടനാണ് സലിം കുമാർ, ഇപ്പോൾ താരം തന്റെ കരിയറിൽ ഉപേക്ഷിച്ച വേഷങ്ങളെ കുറിച്ച് പറയുകയാണ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. എനിക്ക് ഇഷ്ട്ടപെട്ട ഒരുപാട് വേഷങ്ങൾ സിനിമയിൽ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് അതെല്ലാം തമിഴിൽ ആയിരുന്നു. തമിഴിൽ ആര്യ നായകനായ നാൻ കടവുൾ എന്ന ചിത്രത്തിലേക്ക് തന്നെ വില്ലനായി അഭിനയിക്കാൻ ക്ഷണിച്ചിരുന്നു

 

ഇതിലേക്ക് എന്നെ വിളിച്ചപ്പോൾ തന്നെ അവർ പറഞ്ഞു ഇത് ലാൻഡ് ചെയ്യാൻ പറ്റിയ പടമാണെന്ന്, എന്നാൽ ഞാൻ പറഞ്ഞു എനിക്ക് തമിഴ് അത്ര വശമില്ല എന്ന്, എന്നാൽ ആ ചിത്രത്തിൽ എല്ലാം മലയാളികൾ ആയിരുന്നു അഭിനയിചത് ,ചിത്രത്തിൽ നായിക ആയി എത്തിയത് ഭാവന ആയിരുന്നു. പിന്നെ കുലപ്പുള്ളി ലീലയും ഉണ്ടായിരുന്നു, പിന്നെ ഇതിന്റെ തിരക്കഥ എഴുതിയത് ജോഷി സാറിന്റെ സിനിമയൊക്കെ എഴുതിയിട്ടുള്ള ആളാണ്

തന്നോട് എല്ലാവരും പറഞ്ഞു ഈ സിനിമ വിട്ടുകളയരുതെന്നു, എന്നാൽ മലയാള സിനിമയുടെ അവസരങ്ങൾ ഓർത്തു ഞാൻ ആ ചിത്രം വേണ്ടാന്ന് വെച്ച്, എന്നാൽ ആ സിനിമ വിട്ടുകളഞ്ഞതിൽ ഇപ്പോൾ നല്ല വിഷമം ഉണ്ട്, അങ്ങെനെ ചില നല്ല വേഷങ്ങൾ ഉപേഷിക്കേണ്ടി വന്നിട്ടുണ്ട് സലിം കുമാർ പറയുന്നു