പശു കഴിക്കുന്ന പുല്ല് കഴിപ്പിച്ചു, 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം കഴിച്ചു!! ബ്ലഡ് ശര്‍ദ്ദിക്കാന്‍ തുടങ്ങി, ചികിത്സാ തട്ടിപ്പിനിരയായി സലീം കുമാര്‍

മലയാളത്തിന്റെ പ്രിയതാരമാണ് സലിം കുമാര്‍. കോമഡി റോളുകളും സ്വഭാവ നടനായുംമെല്ലാം വിസ്മയിപ്പിച്ച താരപ്രതിഭയാണ് സലിം കുമാര്‍. ചെയ്ത കഥാപാത്രങ്ങളൊക്കെയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഓപ്പറേഷനോടുള്ള ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്ത പോയ കാര്യമാണ് താരം പങ്കുവയ്ക്കുന്നത്.

ഓപ്പറേഷനോടുള്ള ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്തായിരുന്നു ആദ്യ ഘട്ടത്തില്‍ ചികിത്സ തേടിയത് എന്ന് സലിം കുമാര്‍ പറയുന്നു. എന്നാല്‍ ഒരു ശതമാനം പോലും അസുഖം കുറഞ്ഞില്ല, അവസ്ഥ കൂടുതല്‍ പേടിപ്പെടുത്തുന്നതായെന്നും താരം പറയുന്നു. ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതോടെ എവിടെയൊക്കെ തട്ടിപ്പുണ്ടോ അവിടെയൊക്കെ പോയി താന്‍ ചികിത്സ തേടുകയും ചെയ്‌തെന്നും താരം പറയുന്നു.

അമൃത ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഇരുപതാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച അമൃതസ്പര്‍ശം പരിപാടിയിലായിരുന്നു സലിം കുമാര്‍ തന്റെ അനുഭവം പറഞ്ഞത്.

മഞ്ഞപ്പിത്തം പലര്‍ക്കും വരുന്ന അസുഖമാണ്. മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞാല്‍ പലരും നമ്മളെ വൈദ്യന്റെ അടുത്തേക്ക് പറഞ്ഞ് വിടും. മഞ്ഞപ്പിത്തം പലവിധമുണ്ട്. ചിലത് വൈദ്യരുടെ കഴിവിന് അപ്പുറമാണ്. അത് തിരിച്ചറിയണം അല്ലെങ്കില്‍ അവസാനം വൈദ്യന്‍ ലിവറൊക്കെ തകര്‍ത്തിട്ട് കയ്യൊഴിയുമെന്ന് താരം പറയുന്നു.

എനിക്ക് ലിവര്‍സിറോസിസാണെന്ന് കണ്ടെത്തി. ഞാന്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് മാത്രമെ വഴിയുള്ളു. അത് ചെയ്യുന്നില്ലെന്ന് ഞാന്‍ തീരുമാനിച്ചു. പിന്നെ ഒരു സുഹൃത്ത് വഴി ഒറ്റപ്പാലത്തുള്ള ഒരു വൈദ്യനെ കാണാന്‍ പോയി. 51 ദിവസത്തിനുള്ളില്‍ ലിവര്‍ സിറോസിന് മാറ്റി തരുമെന്ന് അയാള്‍ പറഞ്ഞു.

നിര്‍മലാനന്ദഗിരി എന്നാണ് അദ്ദേഹത്തിന്റെ പേര്. കഞ്ഞിയിലിട്ട് കഴിക്കാന്‍ ഒരു മരുന്ന് തന്നു. ജീവിക്കാന്‍ മോഹം ഓപ്പറേഷന്‍ ചെയ്യാന്‍ പേടി. അതുകൊണ്ടാണ് വൈദ്യന്മാരെ ആശ്രയിച്ചത്. അയാള്‍ തന്ന മരുന്ന് കഴിച്ചിട്ട് മാറ്റം ഉണ്ടായില്ല. പിന്നെ മോഹനന്‍ വൈദ്യരെ കാണാന്‍ പോയി. എല്ലാ ഡോക്ടര്‍മാരെയും വെല്ലുവിളിക്കുന്ന വൈദ്യരാണ് അദ്ദേഹം.

അവിടെ നിന്നും കുറേ മരുന്നും ജൈവവളത്തില്‍ ഉത്പാദിപ്പിച്ച നെല്ലും ചേനയുമൊക്കെ തന്നു. കൂടെ പശു കഴിക്കുന്ന പുല്ലും കഴിക്കാന്‍ തന്നു. ഇതോടെ ബ്ലെഡ് ശര്‍ദ്ദിക്കാന്‍ തുടങ്ങി. അകത്ത് കിടന്നതും അകത്തെ കുടല്‍ മാല വരെയും പുറത്ത് വന്നു. ഞാന്‍ അയാളെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ വേഗം ആശുപത്രിയില്‍ കൊണ്ടുപൊക്കോളാന്‍ പറഞ്ഞു.

പിന്നെ മലയാറ്റൂര് ഒരു വൈദ്യനെ കാണാന്‍ പോയി. 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം പോലെയാക്കി കഴിക്കാന്‍ പറഞ്ഞു. ഭാര്യ രാവിലെ മുതല്‍ രാത്രി വരെ ഇരുന്നാണ് അത് ഉണ്ടാക്കിയത്. ഞാന്‍ അത് കഴിച്ചതോടെ ഛര്‍ദ്ദി കൂടി. ഇത്തരത്തില്‍ മനുഷ്യനെ പറ്റിക്കുന്ന നിരവധി പാരമ്പര്യ വൈദ്യന്മാരുണ്ട്.

അതുപോലെ ഒരു ഡോക്ടര്‍ ഇംഗ്ലീഷ് മരുന്നെന്ന വ്യാജേന കരള്‍ രോഗത്തിന് ചികിത്സിക്കുന്നുണ്ട്. സിദ്ദിഖ് ഇക്ക അത് കഴിച്ചിരുന്നു. എവിടെ ഒക്കെ തട്ടിപ്പുണ്ടോ അവിടെ ഒക്കെ ഞാന്‍ പോയിട്ടുണ്ട് ഈ അസുഖത്തിന് ചികിത്സിക്കാന്‍. ഒരു മാസത്തെ മരുന്നിന് മുപ്പതിനായിരം രൂപ വരെയാണ് അവര്‍ ഈടാക്കുന്നതെന്നും താരം പറയുന്നു. ഞാന്‍ അനുഭവിച്ചത് മറ്റൊരാളും അനുഭവിക്കരുത് അതുകൊണ്ടാണഅ എല്ലാം തുറന്നു പറയുന്നതെന്നും സലിം കുമാര്‍ വ്യക്തമാക്കി.

Anu

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

2 hours ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

4 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

4 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

6 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

7 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

8 hours ago