Categories: Film News

അപകടത്തിലേക്ക് ഈ സ്ത്രീ എടുത്ത് ചാടിയിട്ട് ഇന്നേക്ക് 24 വർഷം, കുറിപ്പ് പങ്കുവച്ച്‌ സലിം കുമാര്‍

മലയാളത്തിന്റെ പ്രിയ ഹാസ്യനടന്മാരിൽ ഒരാളാണ് സലിം കുമാർ, ഹാസ്യതിനു പുറമെ സീരിയസ് വേഷങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ 24ാം വിവാഹവാര്‍ഷികത്തില്‍ രസകരമായ കുറിപ്പ് പങ്കുവച്ച്‌ എത്തിയിരിക്കുകയാണ് സലിം കുമാര്‍. അദ്ദേഹം കുറിപ്പിലൂടെ തന്റെ പ്രിയതമയെക്കുറിച്ചാണ് പ്രശംസിക്കുന്നത്. ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഈ സ്ത്രീയുടെ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സെന്നാണ് സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ‘എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല..
ആഘോഷങ്ങള്‍ ഒന്നുമില്ല..എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാര്‍ എന്നുമാണ് അദ്ദേഹം കുറിച്ചത്.
ഹാസ്യ താരമായി എത്തിയ ദിലീപ് ഒരുപാട് സിനിമകളിൽ തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഹാസ്യ വേഷം മാത്രമല്ല മറ്റേത് കഥാപാത്രവും തനിക്ക് ചേരുമെന്ന് സലിം കുമാർ തെളിയിച്ചിട്ടുണ്ട്.  ഹാസ്യ വേഷങ്ങളില്‍ നിന്നും സീരിയസ് റോളുകളിലേക്കുളള താരത്തിന്റെ മാറ്റം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരുന്നു.

Krithika Kannan