ബോളിവുഡ് താരങ്ങളായ സല്മാന് ഖാനും സോനാക്ഷിസിന്‍ഹയും വിവാഹിതരായോ? ഇരുവരും പരസ്പരം മോതിരം കൈമാറുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആരാധകര്‍ അന്ധാളിച്ചത്. താരങ്ങളുടെ ഫാന്‍പേജുകള്‍ വരെ ചിത്രം പങ്കുവെച്ചതോടെയാണ് പ്രേക്ഷകര്‍ സത്യാവസ്ഥ അന്വേഷിച്ചത്.
രഹസ്യമായി ഇരുവരുടെയും വിവാഹം നടന്നുവെന്നാണ് ആദ്യം എല്ലാവരും പ്രതീക്ഷിച്ചത്. താരങ്ങളുടെ ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ വരെ അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ ഇല്ലാതിരുന്നതോടെ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുകയായിരുന്നു. ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തതാണ് ഈ ചിത്രമെന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്.
സല്മാന് ഖാനൊപ്പം ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് സോനാക്ഷി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നോട്ട്ബുക്ക് നടന് സഹീര്‍ ഇഖ്ബാലുമായി സോനാക്ഷിക്ക് ബന്ധമുണ്ടെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ താരം തന്നെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ‘സഹീര്‍ എന്റെ ഉറ്റ സുഹൃത്തിനെ പോലെയാണ്.
ഈ വാര്‍ത്ത വളരെ തമാശയായതിനാല്‍ ഞങ്ങള്‍ ചിരിച്ചു. ഒരു നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ശരിക്കും അഭിനന്ദിക്കുന്നു. തന്റെ ആദ്യ ചിത്രമായ നോട്ട്ബുക്കില്‍ അദ്ദേഹം വളരെ മികച്ചതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഡബിള്‍ എക്സ്എല്ലിലെ അദ്ദേഹത്തിന്റെ വേഷം തന്റെ ആദ്യ സിനിമയില്‍ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവന് വളരെ കഴിവുള്ളവനാണെന്നും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ആളാണെന്നും ഞാന്‍ കരുതുന്നു’ എന്ന് നടി പ്രതികരിച്ചു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…