സംസ്‌കാരത്തെ അപമാനിച്ചു!!! സല്‍മാന്‍ ഖാന്റെ ‘യെന്റമ്മാ യെന്റമ്മാ..’ ഡാന്‍സിനെതിരെ വിമര്‍ശനം

സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’.
സിനിമയിലെ ‘യെന്റമ്മാ യെന്റമ്മാ..’ എന്ന ഡപ്പാംകൂത്ത് ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. തെലുങ്ക് സ്‌റ്റൈലില്‍ കളര്‍ ഫുള്‍ ആയാണ് ഗാനം എത്തിയിരിക്കുന്നത്.

‘യെന്റമ്മാ യെന്റമ്മാ..’ ഡപ്പാംകൂത്ത് ഗാനം വൈറലായിരിക്കുകയാണ്. അതേസമയം,
ഗാനരംഗത്തിലെ താരത്തിന്റെ വസ്ത്രധാരണം വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഗാന രംഗത്തില്‍ കസവുമുണ്ടും ഷര്‍ട്ടും ഷൂസുമാണ് താരത്തിന്റെ വേഷം.

ഇത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിച്ചുവെന്നാണ് ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ആരോപിക്കുന്നത്. ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്ന രീതിയും തെറ്റാണെന്നും യെന്റമ്മാ എന്ന ഗാനരംഗം റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ഇത് അങ്ങേയറ്റം പരിഹാസ്യവും നമ്മുടെ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇത് ധോത്തിയാണ്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പിക്കുന്ന തരത്തിലാണ് ഗാനത്തിലുള്ളത് എന്നാണ് അദ്ദേഹം പറയുന്നത്. ധോത്തിയും ലുങ്കിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

സല്‍മാനൊപ്പം നടന്‍ വെങ്കിടേഷും ഗസ്റ്റ് അപ്പിയറന്‍സ് ആയി രാം ചരണും എത്തുന്നു.
വിശാല്‍ ദദ്ലാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം.
സംഗീത സംവിധാനം പായല്‍ ദേവ് ആണ്. ഷബീര്‍ അഹമ്മദിന്റേതാണ് വരികള്‍.
യെന്റമ്മ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

Anu

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

3 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

3 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

3 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

3 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

5 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

7 hours ago