സല്മാന് ഖാന് നായകനാകുന്ന പുതിയ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’.
സിനിമയിലെ ‘യെന്റമ്മാ യെന്റമ്മാ..’ എന്ന ഡപ്പാംകൂത്ത് ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. തെലുങ്ക് സ്റ്റൈലില്‍ കളര്‍ ഫുള്‍ ആയാണ് ഗാനം എത്തിയിരിക്കുന്നത്.
‘യെന്റമ്മാ യെന്റമ്മാ..’ ഡപ്പാംകൂത്ത് ഗാനം വൈറലായിരിക്കുകയാണ്. അതേസമയം,
ഗാനരംഗത്തിലെ താരത്തിന്റെ വസ്ത്രധാരണം വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഗാന രംഗത്തില്‍ കസവുമുണ്ടും ഷര്‍ട്ടും ഷൂസുമാണ് താരത്തിന്റെ വേഷം.
ഇത് ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിച്ചുവെന്നാണ് ക്രിക്കറ്റ് താരം ലക്ഷ്മണ് ശിവരാമകൃഷ്ണന് ആരോപിക്കുന്നത്. ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്ന രീതിയും തെറ്റാണെന്നും യെന്റമ്മാ എന്ന ഗാനരംഗം റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘ഇത് അങ്ങേയറ്റം പരിഹാസ്യവും നമ്മുടെ സംസ്കാരത്തെ അവഹേളിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇത് ധോത്തിയാണ്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പിക്കുന്ന തരത്തിലാണ് ഗാനത്തിലുള്ളത് എന്നാണ് അദ്ദേഹം പറയുന്നത്. ധോത്തിയും ലുങ്കിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
സല്‍മാനൊപ്പം നടന് വെങ്കിടേഷും ഗസ്റ്റ് അപ്പിയറന്‍സ് ആയി രാം ചരണും എത്തുന്നു.
വിശാല്‍ ദദ്ലാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം.
സംഗീത സംവിധാനം പായല്‍ ദേവ് ആണ്. ഷബീര്‍ അഹമ്മദിന്റേതാണ് വരികള്‍.
യെന്റമ്മ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.