ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടനാണ് സല്മാന്ഖാന്. കഴിഞ്ഞ ദിവസമാണ് താരത്തിന് പാമ്പുകടിയേറ്റു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ എല്ലാം നിറഞ്ഞു നിന്നത്. തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആയി ഫാം ഹൗസില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇപ്പോള്‍ പൂര്‍ണആരോഗ്യവാനായി ഇരിക്കുന്ന താരത്തിന്റെ മറ്റ് വാര്‍ത്തകളാണ് ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അതില്‍ ഒന്ന് സല്‍മാന്‍ഖാന്റെ പ്രണയം തന്നെയാണ്. ഐശ്വര്യ റായ്, സംഗീത ബിജ്ലാനി, കത്രീന കൈഫ് തുടങ്ങിയ സൂപ്പര്‍ നായികമാരുമായുള്ള പ്രണയം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സല്‍മാനും റുമേനിയന്‍ മോഡലും അവതാരകയുമായ യൂലിയ വന്റൂറും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടന്നത്. ഈ ബന്ധം എങ്കിലും കല്യാണത്തിലേക്ക് എത്തുമോ എന്ന് ആരാധകര്‍ നോക്കിയിരിക്കുമ്പോഴാണ് പുതിയൊരു ആഗ്രഹവുമായി സല്ലു എത്തിയിരിക്കുന്നത്.
അത് എന്താണെന്ന് അല്ലേ? താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…തനിക്കൊരു കുട്ടിയെ വേണമെന്നുണ്ട്. പക്ഷെ അതിലെ പ്രശ്നം എന്താണെന്ന് വെച്ചാല്‍ കുട്ടിയോടൊപ്പം തന്നെ അമ്മയും വരും എന്നതാണ്. അമ്മയില്ലാതെ കുട്ടിയെ മാത്രം കിട്ടുമെങ്കില്‍ രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല. അതിനൊരു പരിഹാരമുണ്ടെങ്കില്‍ പറയൂ എന്നാണ് സല്മാന് പറഞ്ഞത്. അപ്പോള്‍ ഇപ്പോഴുള്ള പ്രണയമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. യൂലിയയെ ആരും അറിയാതെ സല്മാന് വിവാഹം ചെയ്തുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിന് എതിരായി താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു…
എന്റെ എന്‍ഗേജ്മെന്റോ വിവാഹമോ കഴിഞ്ഞിരുന്നുവെങ്കില്‍ വാര്‍ത്ത പുറത്താകുന്നത് വരെ ഞാന്‍ കാത്തു നില്‍ക്കില്ലായിരുന്നു. ഞാന്‍ തന്നെ അത് പ്രഖ്യാപിച്ചേനെ. തന്നെ സംബന്ധിച്ചത് അത് അഭിമാന നിമിഷം ആയേനെ. തന്റെ ആരാധകര്‍ കുറയുമെന്ന് കരുതി വിവാഹവും ഭാര്യയേയും പഴയ താരങ്ങളെ പോലെ ഒളിപ്പിച്ച് വച്ച് മിണ്ടാതിരിക്കില്ല. ഈ രാജ്യം മൊത്തം തനിക്കൊപ്പം സന്തോഷിക്കുന്ന കാര്യമാണത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…