‘ഓപ്പറേഷന് ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ച സജീദ് പട്ടാളത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘അപമാനിതനായ കലാകാരനെക്കാള്‍ വലിയ ക്രൂരന് വേറെ ഇല്ലാട്ടോ’ എന്നു പറഞ്ഞാണ് ശാലു ശാലിനി മൂവീ ഗ്രൂപ്പില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഇന്നലെ സൗദി വെള്ളക്ക എന്ന സിനിമ കണ്ടപ്പോള്‍ മനസില്‍ തട്ടിയ ഒരു മുഖമാണ് കൊച്ചിക്കാരനായ ശ്രീ സജിദ് പട്ടാളം എന്ന അതുല്യ കാലാകാരന്റേത്.
കളയിലൂടെയും കനകം കാമിനി കലഹത്തിലൂടെയുമൊക്കെ നമുക്ക് പരിചിതനായ നടനാണ് അദ്ദേഹം.. കുറച്ചു നാലുകള്ക്ക് മുന്‍പ് കാലം അദ്ദേഹത്തെ തിരികെ വിളിച്ചു. ?? അവസാന ചിത്രമായ സൗദി വെള്ളക്കയിലും ഒരു ഗംഭീര കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ബോസ് തങ്കപ്പന് എന്ന സിനിമയിലെ മര്‍മ പ്രധാനമായ ഒരു കഥാപാത്രം. സത്യം പറഞ്ഞാല്‍ സിനിമയിലെ വില്ലന്മാരില് ഒരാള്‍ എന്നും പറയാം.. ?ആ റോളിനെ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിലും ഇന്ന് നമ്മളോടൊപ്പം ഈ സിനിമ കാണാന്‍ അദ്ദേഹം ഇല്ല എന്നത് ഏറെ ദുഃഖമുള്ള കാര്യമാണെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു ഇദ്ദേഹം. വെബ്സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന് മൃദുല്‍ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായി.കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങി ചെറിയ റോളുകളില്‍ അഭിനയിച്ച് ശ്രദ്ധേയനായി. ശ്രദ്ധേയ വേഷമായിരുന്നു ‘ജാന്‍ എ മന്നി’ലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…