കഴിഞ്ഞ ദിവസമാണ് ഈ വാർത്തകൾ എല്ലാം പ്രചരിച്ചത്

നിരവധി ആരാധകർ ഉള്ള താരമാണ് സാമന്ത. വർഷങ്ങൾ കൊണ്ട് തെന്നിന്ത്യയിൽ സജീവമാണ് താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം ഭാഗമായിരിക്കുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ഒരു പോലെ സജീവമായി നിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് സാമന്ത. തെന്നിന്ത്യയിൽ തെന്ന കോടികൾ പ്രതിഫലം വാങ്ങിക്കുന്ന നായികമാരിൽ ഒരാൾ കൂടിയാണ് സാമന്ത. നിരവധി ചിത്രങ്ങളുടെ ഭാഗമായ സാമന്ത അഭിനയിച്ച ചിത്രങ്ങൾ കൂടുതലും ഹിറ്റ് ആയതോടെ താരവും വളരെ പെട്ടന്നു തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അടുത്തിടെ ആണ് നാഗചൈതന്യയുമായി സാമന്ത വിവാഹമോചനം നേടിയത്. ഈ കാര്യം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നു തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

എന്നാൽ അടുത്തിടെ ആണ് താരം തന്റെ രോഗ വിവരം ആരാധകരുമായി പങ്കുവെച്ചത്. മയോസൈറ്റിസ് എന്ന രോഗം ആണ് തനിക്ക് എന്നാണു സാമന്ത പറഞ്ഞത്. അതിന്റെ ചികിത്സയിൽ ആയിരുന്നു താരം ഇപ്പോൾ. എന്നാൽ ചില ചിത്രങ്ങളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമാണ് ഇന്ന് സാമന്ത. അതെ സമയം കഴിഞ്ഞ ദിവസം താരത്തിന്റേതായി ഒരു വാർത്ത വന്നിരുന്നു. സാമന്ത അഭിനയത്തിൽ നിന്നും ഇടവേള എടുക്കുമാകയാണെന്നും ചികിത്സയ്ക്ക് വേണ്ടി താരം അമേരിക്കയിലേക്ക് പോകുകയാണ് എന്നുമാണ് വാർത്തകളിൽ പ്രചരിച്ചത്. ഒരു വർഷക്കാലം ആണ് ഇതിനായി താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്നാണ് പുറത്ത് വന്ന വാർത്തകൾ.

എന്നാൽ ഇപ്പോഴിതാ ഈ വാർത്ത ശരിവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സാമന്തയുടെ പ്രതിനിധി. കേട്ട വാർത്തകൾ ഒക്കെ ശരിയെന്നും സാമന്ത കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു വർഷത്തെ ഇടവേള എടുത്ത് സാമന്ത അമേരിക്കയിലേക്ക് മയോസൈറ്റിസ് ചികിത്സയ്ക്ക് വേണ്ടി പോകുകയാണെന്നും അതിനിടയിൽ അസുഖം ഭേദമായാൽ ആറ് മാസത്തിനുള്ളിൽ തന്നെ തിരിച്ച് വരുമെന്നും നിലവിൽ ഉള്ള പ്രൊജെക്ടുകൾ പൂർത്തിയാക്കി കഴിഞ്ഞു ഓഗസ്റ്റ് നാലാമത്തെ ആഴ്ച താരം അമേരിക്കയിലേക്ക് പോകുമെന്നുമാണ് ഇദ്ദേഹം പറയുന്നത്.

Devika Rahul