നാഗചൈതന്യ-ശോഭിത പ്രണയം!!! പ്രതികരിച്ച് സാമന്ത

നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള പ്രണയമാണ് ഗോസിപ്പുകളിലെ ഹോട്ട്. ഇരുവരും പ്രണയത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തുവന്നത്. സാമന്തയുടെ പിആര്‍ ടീമാണ് ഗോസിപ്പുകള്‍ക്ക് പിന്നിലെന്ന് നടന്റെ ആരാധകര്‍ പറയുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സാമന്ത.

2021ലായിരുന്നു ആരാധകരെ ഞെട്ടിച്ച് റൊമാന്റിക് കപ്പിളായിരുന്ന നാഗചൈതന്യ-സാമന്ത വിവാഹമോചനം പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ ഇരുവരും തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ സംയുക്ത പ്രസ്താവന പങ്കിടുകയായിരുന്നു. 2017 ലായിരുന്നു നാഗചൈതന്യയും സാമന്തയുടെ വിവാഹിതരായത്.

എന്നാല്‍ വിവാഹമോചനത്തിനുശേഷം മുന്‍ ഭാര്യയെ കുറിച്ച് നാഗചൈതന്യ. അധികമൊന്നും എവിടെയും സംസാരിച്ചിട്ടില്ല. ഇതില്‍ നിന്ന് താന്‍ പുറത്തുവരാന്‍ ഒരുപാട് സമയം എടുത്തു എന്ന് സാമന്ത നേരത്തെ പറഞ്ഞിരുന്നു.

ഈ അടുത്ത് ഹൈദരാബാദില്‍ നാഗചൈതന്യ പുതിയ വീട് വാങ്ങിച്ചിരുന്നു. ഇവിടേക്ക് ശോഭിതയെ നടന്‍ ക്ഷണിച്ചു, മാത്രമല്ല ശോഭിത താമസിച്ചിരുന്ന ഹോട്ടലില്‍ എത്തി താരത്തെ നാഗചൈതന്യ കണ്ടിരുന്നു. നടിയുടെ ജന്മദിനാഘോഷത്തില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്, അതില്‍ നാഗചൈതന്യ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് ദേശീയ മാധ്യമം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇരുവരും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.


സാമന്തയുടെ പിആര്‍ ടീമാണ് ഗോസിപ്പുകള്‍ക്ക് പിന്നിലെന്നാണ് നാഗചൈതന്യ ആരാധകരുടെ പക്ഷം. ഇതിനെതിരെയാണ് സാമന്ത രംഗത്തെത്തിയിരിക്കുന്നത്.
പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചൂടെ. നിങ്ങള്‍ സ്വന്തം ജോലിയിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നുമാണ് സാമന്ത ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.

ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശോഭിത ധൂലിപാല. മോഡല്‍ കൂടിയായ ഇവര്‍ 2016ലെ ‘രാമന്‍ രാഘവന്‍ 2.0’ യിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. 2019ല്‍ ‘മൂത്തോനി’ലൂടെ മലയാള സിനിമയിലും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘കുറുപ്പിലൂടെ ശോഭിതയെ മലയാള പ്രേക്ഷകര്‍ക്ക് കൂടുതല്‍ ത്തില്‍ പരിചിതയായി.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago