Categories: Film News

‘സാമന്തയുടെ അതിഥിക്ക് ഇക്കാര്യത്തിൽ വിവരമില്ല, 33 ലക്ഷം ഫോളോവേഴ്സിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’; വിവാദം

നടി സാമന്ത റൂത്ത് പ്രഭു ആരംഭിച്ച മെഡിക്കൽ പോഡ്കാസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറെ ചർച്ചയായി മാറിയിരുന്നു. സാധാരണയായി ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും, ലൈഫ് കോച്ചിംഗും, ആരോഗ്യ സംബന്ധിയായ ഡയറ്റുമൊക്കെയാണ് പോഡ്കാസ്റ്റിൽ ചർച്ചയായിരുന്നത്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ​ഗ്ധരെയും പോഡ്കാസ്റ്റിൽ അതിഥിയായി സാമന്ത കൊണ്ട് വന്നിരുന്നു. എന്നാൽ, ഇപ്പോൾ കരളിൻറെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയ വ്യക്തി പറഞ്ഞ കാര്യങ്ങൾ ശാസ്ത്ര വിരുദ്ധമാണെന്ന വാദമാണ് ഉയരുന്നത്.

കരളിൻ്റെ ആരോഗ്യം വർധിപ്പിക്കുന്നതിൽ ഡാൻഡെലിയോൺ പോലുള്ള സസ്യങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയ വ്യക്തി അശാസ്ത്രീയ വിവരങ്ങൾ പറഞ്ഞുവെന്നാണ് വിവാദം. ദ ലിവർ ഡോക്ടർ എന്ന അക്കൗണ്ടിൽ നിന്ന് ഇത് സംബന്ധിച്ച് ഒരു പോസ്റ്റ് വന്നതോടെയാണ് സോഷ്യൽ മീഡ‍ിയയിൽ ചർച്ച ആരംഭിച്ചത്. ആരോഗ്യ വിഷയങ്ങളിൽ വിവരം ഇല്ലാത്ത ഒരാളെ വിളിച്ചുവരുത്തി ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് ശരിക്കും സാമന്ത തൻറെ 33 ദശലക്ഷത്തിലധികം ഫോളോവേർസിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് സമമാണെന്ന് പോസ്റ്റിൽ പറയുന്നുത്.

“വെൽനസ് കോച്ച് പെർഫോമൻസ് ന്യൂട്രീഷനിസ്റ്റ് എന്ന് ഇൻസ്റ്റഗ്രാമിൽ പറയുന്ന ഈ അതിഥിക്ക്. മനുഷ്യശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ല. രോഗപ്രതിരോധ വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പച്ചമരുന്ന് മതി എന്നത് അടക്കം തീർത്തും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഇയാൾ പറയുന്നത്” – ലിവർ ഡോക്ടർ ആരോപിക്കുന്നു.

Ajay Soni