തെന്നിന്ത്യയിലെ ആരാധകരേറെയുള്ള താരമാണ് നടി സാമന്ത. ഏറെ പ്രതിഫലം പറ്റുന്ന താരറാണിയുമാണ് സാമന്ത. അല്ലു അര്ജ്ജുന് ചിത്രം പുഷ്പയില്‍ ശ്രദ്ധേയമായ വേഷത്തിലാണ് താരം എത്തിയത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് വൈറലായിരുന്നു. അല്ലുവിനൊപ്പം ഗാന രംഗത്തില്‍ സാമന്തയാണ് ചുവട് വച്ചത്. ആണ്ടവായുടെ അനുഭവങ്ങള്‍ പങ്കിട്ടിരിക്കുകയാണ് സാമന്ത.
എന്നും തനിക്ക് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടമായിരുന്നു. എന്നാല്‍ അത്ര ആത്മവിശ്വാസത്തോടെയല്ല ആ പാട്ടില്‍ അഭിനയിച്ചതെന്നും സാമന്ത പറയുന്നു. പാട്ടിലെ ആദ്യരംഗത്തില്‍ താന്‍ വിറക്കുകയായിരുന്നെന്നും സാമന്ത പറയുന്നു.
നടി എന്ന നിലയില്‍ കൂടുതല്‍ പരിവേഷണം ചെയ്യണം എന്ന ചിന്തയില്‍ നിന്നുമാണ് ആണ്ടവ ചെയ്യാന്‍ തീരുമാനിച്ചത്. എളുപ്പമോ ആത്മവിശ്വസമുത്തോടെയോ ഉള്ളതായിരുന്നില്ല. ഞാന്‍ അത്ര പോരെന്നും സുന്ദരിയല്ലെന്നും മറ്റു പെണ്‍കുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയാണ് എനിക്കെപ്പോഴും ഉണ്ടായിരുന്നത്. അതിനാല്‍ ആ പാട്ട് ചിത്രീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും സാമന്ത പറുുന്നു.
ആണ്ടവയുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു താന്‍. കാരണം സെക്സിയാവുക എന്നത് എനിക്ക് പറ്റുമായിരുന്നില്ല. പക്ഷേ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ അതിജീവിച്ച്വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.
വിവാഹമോചനത്തിനിടെയാണ് ഊ ആണ്ടവ ചെയ്യുന്നത്. തന്റെ ഐറ്റം ഡാന്‍സ് വരുന്നുണ്ടെന്ന്
പ്രഖ്യാപനമുണ്ടായതോടെ എല്ലാവരും തന്നോട് പിന്മാറാന് പറഞ്ഞു. വിവാഹമോചന സമയത്ത് ഐറ്റം ഡാന്‍സ് ചെയ്യരുത് എന്നാണ് എല്ലാവരും പറഞ്ഞത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കള്‍ പോലും ഐറ്റം ഡാന്‍സ് ചെയ്യരുതെന്ന് പറഞ്ഞു.
പക്ഷേ അത് ചെയ്തേക്കാമെന്നായി തന്റെ തീരുമാനമെന്നും സാമന്ത പറയുന്നു. അതേസമയം ഇനി ഐറ്റം ഡാന്‍സ് ചെയ്യില്ലെന്നും താരം വ്യക്തമാക്കി. ഇനി അതില്‍ വെല്ലുവിളികളൊന്നും ഇല്ലെന്നും താരം പറയുന്നു.