Categories: Film News

പ്രിയങ്ക ചോപ്രയുടെ അമ്മയാവാനൊരുങ്ങി സാമന്ത

തെന്നിന്ത്യയിലും ബോളിവുഡിലും തന്‌റെ സാന്നധ്യമറിയിച്ചതിന് ശേഷം ് ഹോളിവുഡിലും സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി സാമന്ത. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സീരീസ് സിറ്റാഡലിൽ സാമന്തയും ഭാഗമാകുന്നുണ്ടെന്ന വാർത്ത നേരത്തെ തന്നെ എത്തിയിരുന്നു.

സിറ്റാഡലിന്റെ ഇന്ത്യൻ വേർഷനിൽ സാമന്ത റൂത്ത് പ്രഭുവാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒപ്പം വരുൺ ധവാനും സാമന്തയ്‌ക്കൊപ്പം സിറ്റാഡലിൽ അഭിനയിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയുടെ വേഷമാണ് സാമന്തയുടേത്.ഇ-ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

പ്രിയങ്ക ചോപ്രയുടെ സിറ്റാഡലും സാമന്തയുടേതും രണ്ട് കഥാപശ്ചാത്തലത്തിലും രണ്ട് കാലഘട്ടത്തിലും ഉള്ളതാണ്.അതേ സമയം സാമന്തയുടെ സീരീസിൽ പ്രിയങ്ക ഉണ്ടാകില്ല. പ്രിയങ്കയുടെ കുട്ടിക്കാലം ആയിരിക്കും ഈ സീരീസിൽ ഉണ്ടാവുക. സാമന്തയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ സിറ്റാഡൽ എത്തുക.സിറ്റാഡലിൽ പ്രിയങ്ക അവതരിപ്പിക്കുന്ന നദിയ എന്ന കഥാപാത്രത്തിന്റെ അച്ഛനായി പരാമർശിക്കുന്നത് വരുൺ ധവാനെയാണ്

Aiswarya Aishu