സംവൃതയുടെ കുടുംബത്തിൽ മറ്റൊരു സന്തോഷം കൂടി ; അനുജത്തിയെ ചേർത്തുപിടിച്ച് താരം

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സംവൃത സുനിൽ. ഒരുകാലത്ത് മലയാളത്തിലെ ഭൂരിഭാഗം നായകന്മാർക്കൊപ്പവും അഭിനയിച്ച താരം ഒട്ടനവധി ആരാധകരെയും സമ്പാദിച്ചിരുന്നു. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.

താരത്തിന്റെ എല്ലാ വിശേസങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് സംവൃതയുടെ സഹോദരി എംബിഎ നേടിയ സന്തോഷമാണ്. സംജുക്തയെ ചേർത്തുപിടിച്ച് നിൽക്കുന്ന സംവൃതയുടെ ചിത്രങ്ങൾ സംജുക്ത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

“ഞാൻ വിദ്യഭ്യാസം തുടങ്ങിയപ്പോൾ മുതൽ എന്നോടൊപ്പമുണ്ടായിരുന്നവർ, മൂന്ന് ഡിഗ്രികൾക്ക് ശേഷം എംബിഎ നേടിയപ്പോഴും എന്നോടൊപ്പം തന്നെയുണ്ട്.” എന്ന അടിക്കുറിപ്പോടെയാണ്‌ സംജുക്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒട്ടനവധി താരങ്ങളും മറ്റുമാണ് താരത്തിന്റെ ചിത്രത്തിന് താഴെയായി കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.