തുടക്കത്തിൽ വലിയ പ്രതിസന്ധികൾ ആണ് നേരിടേണ്ടി വന്നത്!

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സംവൃത സുനിൽ. നിരവധി ചിത്രങ്ങളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്. വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. ശേഷം താരത്തിന് രണ്ടാമതും കുഞ്ഞു ജനിച്ചതോടെ താരം ഇപ്പോൾ പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. രസികൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ ഏത്തിയത്. രസികനിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ തനിക്ക് മറ്റ് രണ്ടു ചിത്രങ്ങളിൽ അവസരം ലഭിച്ചുവെന്നും എന്നാൽ ചില കാരണങ്ങളാൽ തനിക്ക് ആ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും താരം മുൻപ് തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ അഭിനയ ജീവിതത്തിലെ ആദ്യത്തെ മൂന്ന് വര്ഷം തനിക്ക് തുടർച്ചയായി പരാചയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നു തുറന്ന് പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ആദ്യ ചിത്രം രസികനിൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചുവെങ്കിലും അതിനു ശേഷം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തുടർച്ചയായി പരാജയം നേടുകയായിരുന്നു. മൂന്ന് വർഷത്തോളം ഈ അവസ്ഥ എങ്ങനെ തുടർന്ന്. അധികം വൈകാതെ തന്നെ മലയാളത്തിലെ ഭാഗ്യമില്ലാത്ത നായിക എന്ന പേര് എനിക്ക് സ്വന്തമാകുമെന്ന് കരുതിയിരുന്നതാണ്. എന്നാൽ അധികം വൈകാതെ തന്നെ എല്ലാം മാറി മറിഞ്ഞു.  രണ്ടായിരത്തി ഏഴു എന്ന വര്ഷം എനിക്ക് ഭാഗ്യവുമായാണ് വന്നത്. രണ്ടായിരത്തി ഏഴിൽ ആയിരുന്നു ലാലേട്ടനൊപ്പം അഭിനയിച്ച ഹലോ പുറത്തിറങ്ങിയത്. ആ വര്ഷം തന്നെ ആയിരുന്നു അറബിക്കഥയും ചോക്ലേറ്റും റിലീസ് ചെയ്തത്.

samvrutha about movies

ഈ മൂന്ന് ചിത്രങ്ങളും ആ വർഷത്തെ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. ഒരു വര്ഷം തന്നെ മൂന്ന് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത് ആ വര്ഷം ആണ്. അതിനു ശേഷം കിട്ടിയ ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആയിരുന്നു. അങ്ങനെ ഭാഗ്യ നായിക എന്ന പേരും എനിക്ക് ആ വര്ഷം നേടി തന്നു. സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ വലിയ പ്രതിസന്ധികൾ ആണ് നേരിടേണ്ടി വന്നത് എന്നും എന്നാൽ പതുക്കെ അതൊക്കെ മാറുകയായിരുന്നുവെന്നും താരം പറഞ്ഞു.

 

 

 

 

 

 

 

 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago