Home Film News കാമാഖ്യ ദേവിയെ കണ്ട് അനുഗ്രഹം തേടി സംയുക്ത!!

കാമാഖ്യ ദേവിയെ കണ്ട് അനുഗ്രഹം തേടി സംയുക്ത!!

പ്രസിദ്ധമായ അസമിലെ കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മലയാളത്തിന്റെ പ്രിയ താരം സംയുക്ത. നിരവധി താരങ്ങളും സഞ്ചാരികളുമെത്തുന്ന ക്ഷേത്രമാണ് അസമിലെ കാമാഖ്യ. ദേവിയെ ദര്‍ശിച്ച് അനുഗ്രഹം തേടിയ ചിത്രങ്ങളെല്ലാം താരം തന്നെ സോഷ്യലിടത്ത് പങ്കുവച്ചു.

നെറ്റിയില്‍ ചുവന്ന തിലകമണിഞ്ഞ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ വിരുപാക്ഷ വീണ്ടും ചെയ്യുകയാണോ എന്നും ചോദിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളും തെന്നിന്ത്യയിലെ താരങ്ങളുമെല്ലാം സ്ഥിരം ദര്‍ശനത്തിന് എത്തുന്ന ക്ഷേത്രവുമാണ്.

അസമിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം. അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ ദിനങ്ങളില്‍ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തില്‍ മൂന്ന് ദിവസം പൂജകള്‍ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകള്‍ തുറക്കുകയും ദേവിയുടെ ആര്‍ത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന തുണിക്കഷണമാണ് പ്രസാദമായി നല്‍കുന്നത്.

Exit mobile version