ദേവി ശില്പമായി സംയുക്ത! ചിത്രം ഏതെന്നു ആരാധകർ

ടോവിനോ തോമസിന്റെ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിക്കുകയാണ്. ഇപ്പോൾ നടിയുടെ പുതിയ  തെലുങ്ക്ചി ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോ സ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്, ചിത്രത്തിലെ താരത്തിന്റെ ലുക്ക് ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

പുരാണ കഥകളിൽ ഒക്കെ കേട്ടിട്ടുള്ള ദേവ സുന്ദരിയെന്നോ ദേവി ശില്പമെന്നോ അങ്ങനെ വിളിക്കാവുന്ന ഒരു ദേവി രൂപത്തിലാണ് താരത്തിന്റെ ഈ ചിത്രം, ഇത് ഏതാണ് ചിത്രമെന്നും നടിയുടെ ഫോട്ടോ കണ്ടു ആരാധകർ ചോദിക്കുന്നു, തെലുങ്ക് ചിത്രമായ സ്വയം ഭൂ എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ ചിത്രം, നടിയുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണിത്.

ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം  തികച്ചും വത്യസ്തമായ ഒന്നാണ്. കാർത്തികേയ എന്ന ചിത്രത്തിലൂടെ ശ്രെദ്ധേയനായ നിഖിൽ സിദ്ധാർത്ഥിന്റെ ആണ് സ്വയം ഭൂ എന്ന ചിത്രം. സംയുക്തയുടെ പിറന്നാൾ ദിനത്തിൽ ആണ് ഈ ചിത്രം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

 

Suji